Search This Blog

Search This Blog

Sunday, April 18, 2010

സിംഗപൂര്‍ വിശേഷം


                                                       

                               Beautiful Singapore!

                                                                       

ഏഷ്യാ ഭൂഖണ്ഡത്തില്‍ പലതു കൊണ്ടും മുന്നിട്ടു നില്‍ക്കുന്ന ഒരു കൊച്ചു രാഷ്ട്രമാണ് സിംഗപൂര്‍ .നാല്പത്തിയഞ്ച് മിനുട്ടിന്റെ സഞ്ചാര ദൂരം മാത്രം . പക്ഷെ പുരോഗതിയുടെ പാതയില്‍ സിംഗപൂരിനെ മറികടക്കാന്‍ ഏഷ്യയില്‍ ഒന്നോ രണ്ടോ രാഷ്ട്രങ്ങള്‍ക്ക് മാത്രമേ സാധിച്ചിട്ടുള്ളൂ .ഇന്ന് ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരമാണ് സിംഗപൂര്.

പ്രകൃതി കൊണ്ടും നവീന വികസന മാതൃകകള്‍ കൊണ്ടും ഏതൊരു മനസ്സിനെയും കീഴടക്കാനുള്ള ഒരു മഹാമാസ്മരികത തന്നെ ഈ രാജ്യത്തിനുണ്ട് .വിവിധ വിഭാഗം ജനങ്ങള്‍ ,മതങ്ങള്‍ ,ഭാഷകള്‍ ,സംസ്കാരങ്ങള്‍,കെട്ടിടങ്ങള്‍ ,അത്യാധുനികങ്ങളായ സംവിധാനങ്ങള്‍ ....ഇങ്ങനെ പലതു കൊണ്ടും സവിശേഷം.വര്‍ഷം തോറും നിരവധിയാളുകള്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് ഇവിടെ വന്നു പൌരത്വമെടുക്കുന്നു എന്നത് കൊണ്ട് തന്നെ, ഈ രാജ്യം വിവിധ സംസ്കാരങ്ങളെയും മതങ്ങളെയും സ്വീകരിക്കാനും രാജ്യ പുരോഗതിക്കായി സര്‍വ്വരെയും സമന്വയിപ്പിക്കാനും ഏറെ ശ്രദ്ധ പുലര്‍ത്തി കൊണ്ടിരിക്കുന്നു.

ജനാധിപത്യ സംവിധാനം ശക്തമായി നില നില്‍ക്കുന്ന ഈ രാജ്യത്ത് , രാജ്യത്തിന്റെ അഖണ്ഡത കാത്തു സൂക്ഷിച്ചു കൊണ്ട് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനും മത പരവും സാമൂഹികവുമായ ധര്‍മങ്ങള്‍ അനുവര്‍ത്തിക്കാനും പ്രച്ചരിപ്പിക്കാനുമൊക്കെ അനുവാദമുണ്ട്. നിരവധി ആരാധനാലയങ്ങള്‍ ,മത സ്ഥാപനങ്ങള്‍ ,സാമൂഹിക -സാംസ്കാരിക-കലാ സംഘങ്ങള്‍ ......എല്ലാം ഇവിടെ ഗവര്‍മ്മെന്റിന്റെ അനുവാദത്തോടെയും സഹകരണത്തോടെയും പ്രവര്‍ത്തിക്കുന്നു . അതേസമയം വ്യക്തിപരവും സാമൂഹിക പരവുമായ വിമര്‍ശനങ്ങള്‍ക്കും മതപരമായ അസഹിഷ്ണുതള്‍ക്കും ശക്തമായ നിരോധനമേര്‍പ്പെടുത്തി കൊണ്ട് സാമുദായിക ഐക്യം ഉറപ്പാക്കാനും അതീവ ജാഗ്രത പുലര്‍ത്തുന്നു.

ജനസംഖ്യയും മുസ്‌ലിംകളും

സിംഗപൂരിലെ ജനങ്ങളില്‍ ഭൂരിഭാഗം ബുദ്ധ മതമോ ക്രിസ്തു മതമോ ഉള്‍കൊള്ളുന്ന ചൈനീസ് വര്‍ഗക്കാരാണ് .മുസ്‌ലിംകള്‍ ഇരുപതു ശതമാനത്തോളം വരും . സിഖ് മതം ,താവോയിസം തുടങ്ങി മറ്റു പല മതങ്ങളില്‍ വിശ്വസിക്കുന്നവരും ഉണ്ട്. മുസ്ലിംകളില്‍ പതിമൂന്നു ശതമാനം മലായി ഭാഷ സംസാരിക്കുന്ന ഇവിടത്തെ പരമ്പരാഗത വാസികളും ,എട്ടു ശതമാനം വിവിധ കാലങ്ങളില്‍ ഇവിടെ കുടിയേറിയ ഇന്ത്യക്കാരുമാണ് .മൊത്തം എഴുപത്തി ഒന്ന് മുസ്‌ലിം പള്ളികളില്‍ ഏഴു പള്ളികള്‍ ഇന്ത്യക്കാര്‍ക്ക് മേധാവിത്വമുള്ളവയാണ് . അതെ സമയം പള്ളികള്‍ ഗവര്‍മ്മെണ്ടിന്റെ മേല്‍ നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്നു മത കാര്യ സഭയുടെ (Muis) പൂര്‍ണ അധുകാരത്തിലാണ.എങ്കിലും പരിപാലനസമിതിയെ നിയോഗിക്കുന്നതിലും ഇമാമുമാരെ നിശ്ചയിക്കുന്നതിലും പള്ളിയുടെ ചരിത്രവും സ്വഭാവവും പരിഗണിച്ചു കൊണ്ട് മാത്രമേ ഗവര്‍മ്മെന്റും മത കാര്യ സഭയും തീരുമാനം എടുക്കാറുള്ളൂ.

മസ്ജിദ് മലബാര്‍: