Search This Blog

Search This Blog

Tuesday, December 26, 2017

കാരി കുടുംബ സംഗമം 2017-12-25;സന്ദേശം







                                                          Kari Masjid Munambath-Mattathur
                      നൂറ്റാണ്ടുകൾ പഴക്കമുള്ള മറ്റത്തൂർ മുനമ്പത്തെ 'കാരി മസ്ജിദ്'
                             




Kari Tharavad
കാരി  തറവാട് 




മറ്റത്തൂർ  മുനമ്പത്തു നടന്ന കുടുംബ സംഗമത്തിൽ K.N.A  KADER MLA  കാരണവന്മാരെ  ആദരിക്കുന്നു










(2017-12-25) മറ്റത്തൂർ മുനമ്പത്തു നടന്ന കടുംബ സംഗമത്തിന്റെ റിപ്പോർട്ട്  



മലബാറിലെ നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള മുസ്ലിം കുടുംബങ്ങളിൽ ഒന്നാണ് കാരി കുടുംബം. അതിന്റെ മായാത്ത അടയാളങ്ങളിൽ ഒന്നത്രേ   മറ്റത്തൂർ മുനമ്പത്തു  ഇന്നും സ്ഥിതി ചെയ്യുന്ന 300 വര്ഷങ്ങളിലേറെ പഴക്കമുള്ള  കാരി  മസ്ജിദ്. 

മത - സാമൂഹിക രംഗത്തു തലമുറകളായി കാരി  കുടുംബം  നടത്തി  കൊണ്ടിരിക്കുന്ന വലിയ ഇടപെടലുകൾക്ക്   മറ്റത്തൂരിലും  നെടിയിരുപ്പ്‌ - കാരിമുക്കിലും  കാരി  കുടുംബം അധിവസിക്കുന്ന മറ്റു  ദേശങ്ങളിലും   ഒട്ടനേകം കയ്യൊപ്പുകൾ പതിഞ്ഞു കിടക്കുന്നുണ്ട് .

തലമുറകളായി  കൈ മാറ്റം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന കാരണവന്മാരുടെ മൊഴികളിൽ  പൊന്നാനി വരെ നീളുന്ന കഥകളുണ്ട്.

 കാരി കുടുംബത്തിന്റെയും ശേഷിക്കുന്ന പ്രധാന സ്മാരകമായ കാരി  മസ്ജിദിന്റെയും ചരിത്രം  പങ്കു വെക്കുന്ന നമ്മുടെ കാരണവന്മാർക്കു മമ്പുറം  തങ്ങളുടെയും അവർ നേതൃത്വം നൽകിയ ചേരൂർ പടയുടെയുമൊക്കെ വർത്തമാനങ്ങൾ  പറയാനുണ്ട് .  
ഖാരി (ഓത്തുകാരൻ) എന്നത് ലോപിച്ചാണ് 'കാരി' എന്ന കുടുംബ നാമം ഉണ്ടായതു എന്ന് ഉപര്യുക്ത മൊഴികളിൽ  കേട്ടിട്ടുണ്ടെങ്കിലും ഇനിയും നമുക്ക് അന്വേഷണം തുടരാം .

നെടിയിരുപ്പ് കാരിമുക്കിലെ നമ്മുടെ ആദ്യ തറവാട്;  കാരി ചോലക്കുത്തു തറവാടിന്റെ വിശേഷങ്ങൾ  ചെറുപ്പത്തിൽ തന്നെ ഉപ്പയിൽ നിന്നും ഉമ്മയിൽ നിന്നും ഈ വിനീതൻ  കേട്ടിട്ടുണ്ട്.

അതു പോലെ മലബാറിന്റെ വിവിധ ഭാഗങ്ങളിലും അകലെ കുടകിലും നീലഗിരിയിലുമൊക്കെ പരന്നു കിടക്കുന്ന ഈ കുടുംബത്തിലെ അംഗങ്ങൾക്കൊക്കെയും  പലതും പങ്കു വക്കാനുണ്ടാവും.അതിനൊക്കെ വേണ്ടി കൂടിയാണല്ലോ നാം ഇടയ്ക്കിടെ സമ്മേളിക്കുന്നത് .നമ്മുടെപാരമ്പര്യം മനസ്സിലാക്കാനും  വരും തലമുറകൾക്കു അത് അപകർന്നു നൽകാനും ഇവിടെ അവസരമൊരുങ്ങുന്നു. 

  നമ്മുടെ കുടുംബ ബന്ധങ്ങൾ ദൃഢമാക്കാനുള്ള കാരി ഫാമിലി ഗ്രൂപ്പ് -അണിയറക്കാർ, സഹകാരികൾ.ഗുണകാംക്ഷികൾ.. എല്ലാവരും നടത്തുന്ന ഈ ശ്രമങ്ങൾ .. ഏറ്റവും വലിയ സുകൃതങ്ങളിൽ ഒന്നാണ് .

.ഉപ്പാന്റെയും ഉമ്മാന്റെയും മാതാപിതാക്കൾ, സഹോദരങ്ങൾ.. അതിനപ്പുറത്തേക്ക്, ബന്ധം പറയാൻ നമുക്ക് പലർക്കും സാധിക്കുമായിരുന്നില്ല. വലിയുപ്പമാരുടെ സഹോദരങ്ങൾ, സഹോദരിമാർ, അവരുടെ മക്കൾ.. എന്നിവരെയൊക്കെ, കൃത്യമായി ബന്ധം പറിയാനാവാതെ  എളാപ്പ, മൂത്താപ്പ, അമ്മായി, മൂത്താപ്പാന്റെ മകൻ.. എന്നൊക്കെ പറഞ്ഞ് മതിയാക്കേണ്ടി വന്നയിടത്ത് നിന്ന് ഒരു വലിയ പരമ്പരയുടെ പഠിതാക്കളും പ്രചാരകരുമായി നാം മാറിയത് .. ഒരു നിമിഷം കൊണ്ട് ഉണ്ടായതല്ല. നിസ്വാർത്ഥരും അന്വേഷണ കുതുകികകളുമായ ഒരു പറ്റം പേരുടെ നിതാന്ത പരിശ്രമത്തിലൂടെ നേടിയതാണ്. വലിയ ഒരു അപകടമാണ് ഒഴിവായത്, ഒരു വലിയ വിപ്ലവമാണ് പിറവിയെടുത്തത്. .

കുടുംബ പെരുമയും  തറവാട് മഹിമയും കാണിക്കാനാണ് ഇതു പോലെയുള്ള സംഗമംഗങ്ങൾ എന്ന് ചിലരെങ്കിലും തെറ്റിദ്ധരിച്ചിട്ടുണ്ട്. പലരും അങ്ങനെ കുറ്റപ്പെടുത്തിയേക്കാം. ചില കുടുംബങ്ങൾ നടത്തുന്ന ആഭാസങ്ങൾ അവർക്ക് തുരുപ്പ് ചീട്ടാവുന്നുമുണ്ട് .ആരെയും കുറ്റപ്പെടുത്തുകയല്ല  

ഏതായാലും നമ്മുടെ കുടുംബ സംഗമ  ലക്ഷ്യം അതല്ല. ആവരുത് താനും. ഇസ്ലാമിൽ അതിന് സ്ഥാനമില്ലല്ലോ.     

 നമ്മുടെ ലക്ഷ്യം   കുടുംബ പരമ്പര പഠിക്കലും പഠിപ്പിക്കലും  സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പരന്നു കിടക്കുന്ന കുടുംബത്തിന്റെ  കണ്ണികളെ ഒന്നിച്ചു ചേർക്കലുമാണ്. കാരണവൻമാരെ   ആദരിക്കലും പുതിയ തലമുറയെ നമ്മുടെ നല്ല പാരമ്പര്യം ഓർമ്മപ്പെടുത്തലുമാണ്. അങ്ങനെ തന്നെ ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
  കുടുംബത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന വിവിധ സാമൂഹ്യ പ്രവർത്തനങ്ങളിൽ സമൂഹത്തിലെ എല്ലാവരെയും നാം സമഭാവനയോടെ കാണുന്നുണ്ട്

അതോടൊപ്പം കുടുംബത്തിന്റെ ധാർമികവും സാമൂഹികവും വിദ്യാഭ്യാസ പരവും സാമ്പത്തികപരവുമായ പുരോഗതിക്കായി നാം ജാഗ്രത കാണിക്കുന്നതിൽ തെറ്റില്ലല്ലോ. അത് നമ്മുടെ   ബാധ്യതയുമാണ് താനും. നമ്മുടെ കുടുംബത്തിൽ കഷ്ടത അനുഭവിക്കുന്നവരുടെ കണ്ണീരൊപ്പൽ,നമ്മുടെ മക്കൾക്ക് അഥവാ പുതു തലമുറക്ക് നല്ല വിദ്യാഭ്യാസവും നല്ല ഭാവിയും ഉറപ്പാക്കൽ തുടങ്ങിയവയൊക്കെ കുടുംബ ബന്ധം ചേർക്കുന്നതിന്റെ ഭാഗമാണ്.

കുടുംബ ബന്ധം ചേർക്കുന്നവർക്ക്  അല്ലാഹുവും റസൂലും (സ)   രണ്ട് ലോകത്തെയും ഐശ്വര്യമാണ് വാഗ്ദാനം ചെയ്യുന്നത്, ദീർഘായുസ്സും.പിന്നെ എന്ത് വേണം നമുക്ക്?     
     
  .         പ്രായം ചെന്നവരെയും കുട്ടികളെയും പ്രത്യേകം കരുതലോടെ നമുക്ക് കാണാം. നമ്മുടെ പ്രവർത്തനങ്ങളുടെ പ്രതിഫലം അല്ലാഹു നൽകും എന്ന് വിശ്വസിക്കുക    
       
നമുക്കൊക്കെ  അഭിമാനിക്കാവുന്ന  ആ മഹദ്  പാരമ്പര്യത്തിന്റെ നിഴലിൽ  ഏതാനും വരികൾ  ഇവിടെ കുറിക്കുന്നു.

കുടുംബ പരമ്പര അന്വേഷിച്ചു പഠിക്കലും പഠിപ്പിക്കലും അംഗങ്ങൾക്കിടയിൽ ബന്ധം കാത്തു സൂക്ഷിക്കലും നമ്മുടെ ബാധ്യതയാണ്.  

   കുടുംബ  ജീവിതത്തിന്റെ സുപ്രധാന ലക്ഷ്യം  സമാധാന പൂർണമായ ജീവിതമാണ് .സ്വാർത്ഥത  ഉപേക്ഷിച്ചു കുടുംബത്തിലെ അശരണരെ സഹായിക്കുമ്പോൾ  അവർ രക്ഷപ്പെടുന്നു ,അതോടൊപ്പം നമ്മുടെ ജീവിതം സാര്ഥകമാവുന്നു. അവരുടെയും നമ്മുടെയും ജീവിതം സമാധാനം നേടുന്നു.

മനസ്സിന്റെ ദുഷ്ട വികാരങ്ങളെ നിയന്ത്രിച്ചു സ്നേഹവും അനുകമ്പയും  പകർന്നു നൽകാൻ സാധിച്ചെങ്കിൽ  മാത്രമേ നമുക്ക് ഒരു സന്തുഷ്ട കുടുംബം കെട്ടിപ്പാടുക്കാനാവൂ.

കുടുംബങ്ങൾ സമുദ്ധരിക്കപ്പെടുമ്പോൾ സമൂഹം ഉന്നതി നേടുന്നു.കുടുംബങ്ങൾ തകരുമ്പോൾ സമൂഹത്തിന്റെ നാശവും സംഭവിക്കുന്നു.

നമ്മുടെ സംഗമങ്ങളിലൂടെ നാം ലക്ഷീകരിക്കുന്ന ഈ ഘടകങ്ങളെ ഖുർ-ആൻ  ഹദീസ് വെളിച്ചത്തിൽ വിലയിരുത്തുകയാണിവിടെ.നമ്മുടെ ഈ ദൗത്യം ഒരു  ഇഹത്തിലും പരത്തിലും അത് പ്രശംസിക്കപ്പെടുമെന്നു വരികൾക്കിടയിലൂടെ നിങ്ങള്ക്ക് വ്യക്തമാവും.

കുടുംബ ബന്ധം പുലർത്തുന്നവനുമായി അല്ലാഹു  ബന്ധം പുലർത്തുമെന്നും ബന്ധം വിച്ഛേദിച്ചവനുമായി അല്ലാഹു ബന്ധം  വിച്ഛേദിക്കുമെന്നും അറിഞ്ഞു കൊള്ളുക.

ഖുർആൻ എന്ത് പറയുന്നു?

അല്ലാഹു പറയുന്നു:.
അല്ലാഹു   നിങ്ങള്‍ക്ക് നിങ്ങളില്‍നിന്നുതന്നെ ഇണകളെ നിശ്ചയിച്ചുതരികയുംനിങ്ങളുടെ ഇണകളില്‍നിന്ന് മക്കളെയും പേര മക്കളെയും പ്രദാനം ചെയ്യുകയും നല്ല വസ്തുക്കള്‍ ആഹാരമായി നല്കുകയും ചെയ്തിരിക്കുന്നു.(സൂറ നഹ്ല് :72 ) 

'നിങ്ങളിൽ നിന്ന് തന്നെ നിങ്ങൾക്കുള്ള ഇണകളെ നിങ്ങൾ അവരുടെ അടുക്കൽ ശാന്തി നേടുന്നതിനായി സൃഷ്ടിച്ചു തന്നതും നിങ്ങൾക്കിടയിൽ സ്നേഹവും കാരുണ്യവും സ്ഥാപിച്ചതും  അവന്റെ (അല്ലാഹുവിന്റെ ) ദൃഷ്ടാന്തങ്ങളിൽ പെട്ടതാണ്.തീർച്ചയായും ചിന്തിക്കുന്ന ആളുകൾക്ക് അതിൽ പല ദൃഷ്ടാന്തങ്ങളുമുണ്ട്.  (സൂറ റൂം :22 )

‘മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില്‍ നിന്ന് സൃഷ്ടിക്കുകയും, അതില്‍ നിന്നു തന്നെ അതിന്‍റെ ഇണയെയും സൃഷ്ടിക്കുകയും, അവര്‍ ഇരുവരില്‍ നിന്നുമായി ധാരാളം പുരുഷന്‍മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍. ഏതൊരു അല്ലാഹുവിന്‍റെ പേരില്‍ നിങ്ങള്‍ അന്യോന്യം ചോദിച്ചു കൊണ്ടിരിക്കുന്നുവോ അവനെ നിങ്ങള്‍ സൂക്ഷിക്കുക. കുടുംബബന്ധങ്ങളെയും (നിങ്ങള്‍ സൂക്ഷിക്കുക.) തീര്‍ച്ചയായും അല്ലാഹു നിങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവനാകുന്നു’.(സൂറ നിസാ :1 )

 നബി (സ ) എന്ത് പറയുന്നു?

അംറു  ബ്നു  സഹ്ൽ  ( ) റിപ്പോർട് ചെയ്യുന്നു:

നബി (സ) പറയുന്നു. 'നിങ്ങൾ ബന്ധം കാത്തു സൂക്ഷിക്കാൻ വേണ്ടി നിങ്ങളുടെ കുടുംബ പരമ്പരകൾ പഠിക്കുക. കാരണം കുടുംബ ബന്ധം പുലർത്തുന്നത്  കുടുംബത്തിൽ സ്നേഹമുണ്ടാക്കുകയും സമ്പത്തു  വർധിപ്പിക്കുകയും ആയുസ്സ് നീട്ടുകയും ചെയ്യും' (തുർമിദി )

മനോഹരമായ ഒരു ഹദീസ് നോക്കൂ. അബൂ ഹുറൈറ (റ ) റിപ്പോർട് ചെയ്യുന്നു..

നബി (സ ) പറയുന്നു.'കുടുംബ ബന്ധം സൂക്ഷിക്കുന്നതിന് വേണ്ടി നിങ്ങൾ നിങ്ങളുടെ കുടുംബ പരമ്പരകൾ മനസ്സിലാക്കുക..കാരണം   ബന്ധം  വിച്ഛേദിക്കപ്പെട്ടാൽ കുടുംബങ്ങൾ അടുത്തു  തന്നെ കഴിയുന്നവരായിരുന്നാലും അവർ ത്സമ്മി   അടുപ്പമില്ല,ബന്ധം സംരക്ഷിക്കപ്പെട്ടാൽ അവർ പരസ്പരം വിദൂരത്തായിരുന്നാലും കുടുംബങ്ങൾക്കിടയിൽ അകൽചയുമില്ല.'(ഹാകിം) .

നമ്മെ അത്ഭുതപ്പെടുത്തുന്ന മറ്റൊരു ഹദീസ് കാണുക. അബൂ ബക്ര (റ ) പറയുന്നു. നബി (സ ) പറയുന്നു.ഏറ്റവും വേഗം പ്രതിഫലം ലഭിക്കുന്ന സൽകർമ്മം കുടുംബ ബന്ധം പുലർത്താലാണ് .വീട്ടുകാർ  തമ്മാടികളായിരുന്നാലും അവർ കുടുംബ ബന്ധം കാത്തു സൂക്ഷിക്കുന്നതിനാൽ അവരുടെ സമ്പത്തു  വളരുകയും എണ്ണം വർധിക്കുകയും ചെയ്യും.പരസ്പരം ബന്ധം സൂക്ഷിക്കുന്ന ഒരു വീട്ടുകാരും ദരിദ്രരാവുകയില്ല  (ഇബ്നു ഹിബ്ബാൻ ).

ഉപര്യുക്ത ഖുർആൻ -ഹദീസ് പ്രസ്താവനകളിൽ നിന്ന് നമ്മുടെ കുടുംബത്തിന്റെ വേരുകൾ കണ്ടു പിടിക്കണമെന്നും എത്ര ദൂരയായിരുന്നാലും പരസ്പരം ബന്ധപ്പെടുന്ന കുടുംബങ്ങൾ അടുപ്പമുള്ളവരും , അയൽവാസികളായിരുന്നാലും ബന്ധം സൂക്ഷിക്കാത്തവർ അകന്നു കഴിയുന്നവരുമാണെന്നും,സ്നേഹവും സഹകരണവും സമാധാനവുമാണ് കുടുംബത്തിന്റെ അടയാളങ്ങളെന്നും നമുക്ക് ഗ്രഹിക്കാം.

സമാധാനം കുടുംബത്തിന്റെ ലക്‌ഷ്യം :

കുടുംബത്തിന്റെ ലക്‌ഷ്യം സമാധാനവും ശാന്തിയുമുള്ള ജീവിതമാണെന്ന് ഖുർ-ആനിലും ഹദീസിലും പലയിടത്തും വ്യക്താക്കപ്പെട്ടിട്ടുണ്ട്. 

സമ്പത്ത്‌ ,അറിവ്,സേവനം .... ഇങ്ങനെ പല .ഘടകങ്ങളും ഒരാളില്‍ ഉണ്ടാകാം .പക്ഷെ അതോടൊപ്പം അയാളുടെ മനസ്സ് കൂടി നന്നാവണം.അപ്പോള്‍ മാത്രമേ അയാള്‍ നല്ലവനാകുകയുള്ളൂ .ആ നല്ല മനസ്സിലാണ് ശാന്തിയും സമാധാനവും നില കൊള്ളുന്നത്‌.

മനസ്സിന് ശന്തിയില്ലെങ്കില്‍ എത്ര വലിയ ഗോപുരങ്ങളില്‍ താമസിച്ചാലും ഒരാള്‍ സന്തുഷ്ട നാവുകയില്ല .സുഖമനുഭവിക്കുകയില്ല .

 ഇന്നത്തെ മാനവന്റെ ഏറ്റവും വലിയ പ്രശ്നം സമാധാനമില്ലാഴ്മയാണല്ലോ . യുദ്ധങ്ങളും മറ്റും ഉണ്ടാക്കുന്ന പ്രശ്നങ്ങളേക്കാള്‍ സമാധാനം തകര്ക്കുന്നത്‌ മനുഷ്യ മനസ്സുകളുടെ വൈകല്യങ്ങള് തന്നെ .

മനസ്സ് ശുദ്ധമാകുമ്പോള്‍ മനുഷ്യന്റെ വിവിധ അവസ്ഥകള്‍ അതിനനുസൃതമായി ഉയര്ച്ച നേടുന്നു .

അസൂയയും അഹങ്കാരവുമില്ലാത്ത ,വെറുപ്പും വിദ്വേഷവും വളരാത്ത മനസ്സുകള്‍,പരസ്പരം മത്സരിച്ചാലും.......സമാധാനം നഷ്ടപ്പെടുകയില്ല.ആ മത്സരം സമ്പത്ത് നേടുന്നതിലായാലും അറിവ് നേടുന്നതിലായാലും നല്ലതും പ്രോല്സാഹിപ്പിക്കേണ്ടതുമാണ് .

നല്ല മനുസ്സുള്ളവരും സദ്സ്വഭാവികളും ആണ് അല്ലാഹുവിലേക്ക് ഏറ്റവും അടുത്തവര്‍ .

അത് കൊണ്ട് തന്നെമനസ്സിനെ നശിപ്പിക്കുന്ന സ്വഭാവ ദൂഷ്യങ്ങള്‍ നാം വര്ജ്ജിംക്കണം .

അസൂയ ,അഹങ്കാരം ,വിദ്വേഷം ,കാപട്യം,വഞ്ചന,അത്യാഗ്രഹം തുടങ്ങിയ സ്വഭാവ വൈകല്യങ്ങള്‍ മനുഷ്യ മനസ്സുകളെ കീഴടക്കി കഴിഞിരിക്കുന്നു എന്നതാണ് ഇന്നത്തെ ഏറ്റവും വലിയ സാമൂഹിക പ്രശ്നം .

പിന്നെ എങ്ങനെ നമുക്ക് സമാധാനം കൈവരും?

അസൂയയും അഹങ്കാരവും ആണ് ഈ രോഗങ്ങളില്‍ ഏറ്റവും പ്രധാനം .

ആദമി(അ)നു അല്ലാഹു നല്കി്യ അംഗീകാരത്തില്‍ അസൂയ പ്രകടിപ്പിച്ചും ,'ഞാന്‍ തീയില്‍ നിന്ന് സൃഷിക്കപ്പെട്ടവനും ആദം(അ )മണ്ണില്‍ നിന്ന് സൃഷ്ടിക്കപ്പെട്ടവനുംഎന്ന് പറഞ്ഞു അഹങ്കരിച്ചും ബഹുമാന്യന്‍ ആയിരുന്ന ഇബലീസ് സാത്താന്‍ എന്ന ശാപ നാമം ഏറ്റുവാങ്ങി സ്വര്ഗിത്തില്‍ നിന്ന് പുറത്തായതാണ് മാനവന്റെ ഏറ്റവും വലിയ പാഠം!!

അറിവിലോ അനുയായികളുടെ എണ്ണത്തിലോ അവനു കുറവുണ്ടായിരുന്നില്ല !!
അഹങ്കാരവും അഹന്തയും തലയ്ക്കു പിടിച്ചപ്പോള്‍ ലോകത്ത് ഏറ്റവും നിന്ദ്യനായി മാറി!!!

 അസൂയ മൂലമായിരുന്നു മനുഷ്യ ചരിത്രത്തിലെ ആദ്യ കൊല നടന്നത് .ആദമി(അ )ന്റെ മകന്‍ ഖാബീല്‍ ഹാബീലിനെ കൊന്നത് അസൂയ മൂലമായിരുന്നു .ഒരു തര്ക്കതത്തിന് പരിഹാരാമായി ആദം(അ)ന്റെ നിര്ദേുശ പ്രകാരം ഇരുവരും നടത്തിയ അര്പ്പ്ണങ്ങളില്‍ ഹാബീലി ന്റേതു മാത്രം സ്വീകരിക്കപ്പെട്ടതിലുള്ള അസൂയയായിരുന്നു ആ കൊലക്ക് ഖാബീലിനെ പ്രേരിപ്പിച്ചത് .

 ഈ രണ്ടു സംഭവങ്ങളും പല തവണ പരിശുദ്ധ ഖുര്‍-ആന്‍ നമ്മുടെ പഠനത്തിനായി ഉദ്ധരിക്കുന്നുണ്ട് .

 നബി(സ) പറയുന്നു :ഒരു അണുമണി തൂക്കം അഹങ്കാരം മനസ്സിലുള്ളവന്‍ സ്വര്ഗത്തില്‍ പ്രവേശിക്കുകയില്ല '

 'അസൂയ തീ വിറകു തിന്നുന്നത് പോലെ സല്കര്മങ്ങളെ തിന്നു തീര്ക്കും '

'ഒരാളുടെ മനസ്സില്‍ അല്ലാഹുവിലുള്ള വിശ്വാസവും അസൂയയും ഒരുമിച്ചു കൂടുകയില്ല'

 'നിങ്ങള്‍ പരസ്പരം അസൂയ പ്രകടിപ്പിക്കരുത്‌ .കോപിക്കരുത് .പുറം തിരിഞ്ഞു നടക്കരുത് .അല്ലാഹുവിന്റെ ദാസന്മാരായ നിങ്ങള്‍ പരസ്പരം സഹോദരന്മാരായി കഴിയുക.'

 നിങ്ങളില്‍ ഏതൊരാളും ഒരാള്‍ തനിക്ക് ആശിക്കുന്നത് തന്റെ സഹോദരനും ആശിക്കുന്നത് വരെ പൂര്ണ വിശ്വാസിയാവുകയില്ല '

(ഒരാളുടെ അനുഗ്രഹം അദ്ദേഹത്തിന് നഷ്ടപ്പെടാതെ തനിക്കും ലഭിക്കണമെന്ന് ആഗ്രഹിക്കുന്നതില്‍ ആക്ഷേപമില്ല)

അത്യാഗ്രം മഹാ ആപത്താണ് .

നാം അല്ലാഹുവിനോട് നന്ദിയുള്ളവര്‍ ആകണം.

കൂടുതല്‍ അധ്വാനിക്കണം .

പക്ഷെ,നമ്മുടെ കയ്യിലുള്ളതില്‍ തൃപ്തി കാണാതെ മറ്റുള്ളവന്റെ അനുഗ്രഹത്തില്‍ അസൂയയോ അസഹിഷ്ണുതയോ കാണിക്കരുത് 

 നബി(സ) പറയുന്നു :

അല്ലാഹു നിനക്ക് നല്കിലയ വിഹിതത്തില്‍ നീ തൃപ്തിപ്പെടുക,എന്നാല്‍ നീ ജനങ്ങളില്‍ ഏറ്റവും ഐശ്വര്യമുള്ളവനാകും'

സത്യസന്തത ഇന്ന് ഏറെ നഷ്പ്പെട്ടു പോയിരിക്കുന്നു .എങ്ങും നാം കാണുന്നതും കേള്ക്കു ന്നതും കാപട്യമാണ് .

പ്രവാചകര്‍ (സ) പറയുന്നു :സത്യസന്തത നന്മയിലേക്ക് നയിക്കും '

'ഒരു വിശ്വാസി ഭീരുവാകാംപിശുക്കനാകാം ..പക്ഷെ ,നുണയനാവുകയില്ല'

ഇന്ന് വ്യവഹാരങ്ങളൊക്കെ വഞ്ചനയുടെ പിടിയിലാണ് .

'വിശ്വസ്തത ഇല്ലാത്തവന് വിശ്വാസമേയില്ലഎന്ന് അരുളിയ തിരുമേനി(സ)യെ ശത്രുക്കള്‍ പോലും 'വിശ്വസ്തന്‍എന്ന് വിളിക്കുകയും തങ്ങളുടെ വസ്തുക്കള്‍ സൂക്ഷിക്കാന്‍ ഏല്പിക്കുകയും ചെയ്തിരുന്നു.

 തിരുമേനി (സ) ആ വിശ്വാസം ഒരിക്കലും ലംഘിച്ചില്ല .

സ്വന്തം നാട്ടുകാരുടെ അക്രമത്തില്‍ നിന്ന് രക്ഷ തേടി മക്കയില്‍ നിന്ന് മദീനയിലേക്ക് പലായനം ചെയ്യേണ്ടി വന്നപ്പോള്‍ സന്തത സഹചാരി അലി (റ) നെ വസ്തുവകകള്‍ മടക്കി കൊടുക്കുവാന്‍ എല്പിച്ചതുനു ശേഷമായിരുന്നു .അവര്‍ യാത്ര പുറപ്പെട്ടത്‌ .

 കോപം നിയന്ത്രിക്കണം .അതിലാണ് നമ്മുടെ യഥാര്ത്ഥ ശക്തി .

 പ്രവാചകര്‍ (സ) പറയുന്നു:

 ' ഗുസ്തി പിടിച്ച് ജയിക്കുന്നവനല്ല ശക്തന്‍ .പ്രത്യുത കോപം വരുമ്പോള്‍ സ്വയം നിയന്ത്രിക്കാന്‍ സാധിക്കുന്നവനാണ്' '

 മാപ്പ് കൊടുകുന്നത് കൊണ്ട് ഒരാളുടെ അഭിമാനം ഉയരുകയെ ചെയ്യൂഎന്നും തിരുമേനി(സ) അരുളുകയുണ്ടായി .

പ്രവാചകരുടെ സ്വഭാവം അതായിരുന്നു .തെറ്റ് ചെയ്തവര്ക്ക് മാപ്പ് നല്കുചകയായിരുന്നു .

അവരുടെ ഇഷ്ടം. തെറ്റിദ്ധാരണ അത്യന്തം അപകടകരമാണ് .

ഖുര്‍-ആന് പറയുന്നു :

 'വിശാസികളേനിങ്ങളുടെ ധാരണകള്‍ പലതും നിങ്ങള്‍ ഒഴിവാക്കണം. നിശ്ചയം,ചില ധാരണകള്‍ തെറ്റാണ്'.

 അത് പോലെ തന്നെ ,പരദൂഷണം ,ഏഷണി,ശപിക്കല്‍ ,നീച കാര്യങ്ങള്‍ പറയലും പ്രവര്ത്തി്ക്കലും എല്ലാം വര്ജ്ജ്യ മാണ്‌ .

 ഖുര്‍-ആന് പറയുന്നു: 'നിങ്ങള്‍ രഹസ്യങ്ങള്‍ തേടി നടക്കുകയോ പരദൂഷണം പറയുകയോ ചെയ്യരുത്.നിങ്ങളുടെ സഹോദരന്റെ മൃത ശരീരത്തിലെ മാംസം തിന്നുവാന്‍ നിങ്ങള്‍ ഇഷ്ട്ടപ്പെടുമോ ?'

നബി (സ)പറയുന്നു :

'ഏഷണി പറയുന്നവന്‍ സ്വര്ഗംത്തില്‍ പ്രവേശിക്കുകയില്ല '

 'വിശ്വാസി ആക്ഷേപിക്കുന്നവനോതമ്മാടിത്തം പറയുന്നവനോ പ്രവര്ത്തിക്കുന്നവനോ അല്ല' .

 സമാധാനവും ശാന്തിയും നാം ആഗ്രഹിക്കുന്നുവെങ്കില്‍ ആദ്യം നമ്മുടെ മനസ്സുകള്‍ .ശുദ്ധീകരിക്കണം.

ചീത്ത സ്വഭാവങ്ങള്‍ വെടിഞ്ഞു നല്ല സ്വഭാവങ്ങള്‍ ആവാഹിക്കണം .

പരിശുദ്ധ ഖുര്‍-ആന്‍ പറയുന്നു :'മനസ്സിനെ സംസ്കരിച്ചവന്‍ വിജയിച്ചിരിക്കുന്നു' .

 നബി തിരുമേനി (സ) പറയുന്നു : 'നല്ല സ്വഭാവങ്ങളുടെ പൂര്ത്തീകര ണ ത്തിനാണ് ഞാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ളത്' .
അല്ലാഹു നമുക്ക് നല്‍കുന്ന പരീക്ഷണം കൂടിയാണ് നമ്മുടെ ഈ ജീവിതം .


സ്വാർത്ഥത വെടിയുക 

നിസ്വാര്ഥതയാണ്  ഒരു നല്ല കുടുംബത്തിന്റെ ഏറ്റവും വലിയ ഗുണം.

മനുഷ്യരെ പല വിധത്തിലാണ് അല്ലാഹു  സൃഷ്ട്ടിചിട്ടുള്ളത് .
ധനികനും ദരിദ്രനും തൊഴിലാളിയും മുതലാളിയും എല്ലാം ചേര്‍ന്നതാണല്ലോ മനുഷ്യ സമൂഹം.

പരസ്പര സ്നേഹവും സഹകരണവും സമഭാവനയുമുണ്ടെങ്കില്‍ മാത്രമേ സമൂഹം വളരുകയുള്ളൂ .

 സ്വാര്‍ത്ഥത ഇന്ന് നമ്മെ വല്ലാതെ ബാധിച്ചിരിക്കുന്നു . നമ്മുടെ സമ്പത്തും ജ്ഞാനവും എല്ലാം സമൂഹ നന്മക്കു ഉപകരിക്കുന്നതാവുമ്പോള്‍ മാത്രമേ നമ്മുടെ ജീവിതം അര്‍ത്ഥ പൂര്‍ണമാകൂ .

തന്റെയും കുടുംബത്തിന്റെയും ക്ഷേമം ഉറപ്പാക്കുന്നതോടൊപ്പം കഷ്ട്ടപ്പെടുന്നവന്റെയും പാവപ്പെട്ടവന്റെയും ക്ഷേമത്തിലും നമുക്ക് താല്പര്യമുണ്ടാവണം.അതാണ്‌ യഥാര്‍ത്ഥ മനുഷ്യത്വം .

സ്വന്തം വിഷമങ്ങള്‍ അവഗണിച്ചു മറ്റുള്ളവന്റെ പ്രശ്നങ്ങള്‍ക്ക് മുന്ഗണന കൊടുക്കുന്നവനാണ് യഥാര്‍ത്ഥ വിശ്വാസിയെന്നു പരിശുദ്ധ ഖുര്‍ആന്‍ പറയുന്നു .

പ്രവാചകര്‍ മുഹമ്മദ്‌ (സ)യുടെയും കുടുംബത്തിന്റെ ജീവിതം വളരെ ലളിതവും പട്ടിണി നിറഞ്ഞതുമായിരുന്നു.

അവരുടെ പത്നി ആയിഷ(റ) പറയുന്നത് നോക്കുക."ഞങ്ങള്‍ക്ക് വേണമെങ്കില്‍ എപ്പോഴും നല്ല ഭക്ഷണം കഴിച്ചു ജീവിക്കാമായിരുന്നു .പക്ഷെ,പ്രവാചകര്‍ മുഹമ്മദ്‌ സ) എപ്പോഴും മറ്റ്ള്ളവരുടെ ക്ഷേമമാണ് ആഗ്രഹിച്ചതും നടപ്പാക്കിയതും"

''ജീവിത പ്രയാസങ്ങളില്‍ പരാതി പറഞ്ഞ സ്വന്തം കുടുംബത്തോട് പ്രവാചകര്‍(സ) പ്രതികരിച്ചത് മദീന പള്ളിയില്‍ കഴിഞ്ഞിരുന്ന പാവപ്പെട്ട ആളുകളെ മറന്നു നിങ്ങള്ക്ക് ഒന്നും നല്‍കാന്‍ ആവില്ല" എന്നായിരുന്നു.

അനുയായികളോട് കൂടെ യാത്ര പുറപ്പെടുമ്പോള്‍ പ്രവാചകര്‍ മുഹമ്മദ്‌(സ) ഇങ്ങനെ പറയുമായിരുന്നു"കൂടുതല്‍ വാഹനവും ഭക്ഷണവും കയ്യിലുള്ളവര്‍ അവ ഇല്ലാത്തവര്‍ക്ക് നല്‍കി കൊള്ളട്ടെ .

പ്രവാചകരുടെ അതെ പാത അനുയായികളും പിന്തുടര്ന്നു.സ്വാര്‍ത്ഥത അവര്‍ പാടെ വര്‍ജ്ജിച്ചു .മക്കയില്‍ നിന്ന് പ്രവാചകന്റെ കൂടെ അഭയാര്‍ഥികളായി വന്നവരെ മദീന നിവാസികള്‍ സ്വീകരിച്ച രീതി നിസ്തുലമായിരുന്നു. സമ്പത്തും വീടും എല്ലാം വീടും കുടുംബംവും സമ്പത്തും വിട്ടേച്ചു പോന്ന തങ്ങളുടെ അതിഥികള്‍ക്ക് എല്ലാം വീതിച്ചു നല്‍കി അവര്‍ സാഹോദര്യത്തിന്റെ മഹനീയ മാതൃക സൃഷ്ടിച്ചു .

ഒരിക്കല്‍ ഒരാള്‍ പ്രവാചകൻ (സ ) യുടെ സന്നിധിയില്‍ വന്നു പറയുകയുണ്ടായി 'നബിയെഞാന്‍ ഏറെ ക്ഷീണിതനാണ് ''.പ്രവാചകര്‍ (സ) തന്‍റെ കുടുംബത്തിന്റെ പക്കല്‍ വല്ലതുമുണ്ടോ എന്നന്വേഷിച്ചു .പക്ഷെ ,വെള്ളം മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. അന്നേരം പ്രവാചകന്‍ (സ)അനുയായികളോടായി ചോദിച്ചു "ഈ രാത്രി ആരാണ് ഇദ്ദേഹത്തെ സല്‍കരിക്കുക.എങ്കില്‍ അദ്ദേഹത്തിന് അല്ലാഹുവിന്റെ അനുഗ്രഹമുണ്ടാകും " ഒരു അനുയായി എണീറ്റ്‌ പറഞ്ഞു "ഞാന്‍,സന്നദ്ധനാണ് '.
അയാള്‍ തന്‍റെ അതിഥിയെ കൂട്ടി തന്‍റെ വീട്ടിലേക്കു പോയി.ഭാര്യയോട്‌ വീട്ടിലെന്തുന്ടെന്നു അന്വേഷിച്ചു ."കുട്ടികള്‍ക്കുള്ള ഭക്ഷണമേ ഉള്ളൂ" എന്നു ഭാര്യ പറഞ്ഞു.

അദ്ദേഹം തന്‍റെ ഭാര്യയോടു പറഞ്ഞു "നീ,കുട്ടികളെ എങ്ങനെയെങ്കിലും ഉറക്കുക,നമ്മുടെ അതിഥി ഭക്ഷണം കഴിക്കാന്‍ ഇരുന്നാല്‍ നീ വിളക്ക് കെടുത്തണം. നാം ഇരുവരും അദ്ദേഹത്തിന്റെ കൂടെ ഭക്ഷണം കഴിക്കുന്നതായി അഭിനയിക്കണം" .

അവര്‍ അങ്ങനെ പ്രവര്‍ത്തിച്ചു . പിറ്റേ ദിവസം അദ്ദേഹം പ്രവാചകരുടെ സന്നിധിയില്‍ ചെന്നപ്പോള്‍ പ്രവാചകന്‍ (സ ) ഇങ്ങനെ പറഞ്ഞു"ഇന്നലെ രാത്രി അതിഥിക്ക് വേണ്ടി നിങ്ങള്‍ ചെയ്ത മഹാ  പ്രവൃത്തി  അല്ലാഹു ഇഷ്ടപ്പെട്ടിരിക്കുന്നു "

 മദീനയിലെ ഒരു ഗോത്ര നിവാസികളെ പ്രകീര്‍ത്തിച്ചു കൊണ്ടു നബി(സ) ഇങ്ങനെ പറയുകയുണ്ടായി

"അവര്‍ (അശ്അരീ ഗോത്രക്കാര്‍) തങ്ങളില്‍ ആരെങ്കിലും അനാഥരാവുകയോഭക്ഷണമില്ലാതെ വിഷമിക്കുകയോ ചെയ്‌താല്‍ ഒരു തുണി വിരിച്ചു അവര്‍ക്കുള്ളതെല്ലാം ഒരുമിച്ചു കൂട്ടി തുല്യമായി ഓഹരി വക്കുന്നു. അവര്‍ എന്നില്‍ പെട്ടവരാണ്,ഞാന്‍ അവരില്‍ പെട്ടവനും '

ഒരു നല്ല സമൂഹത്തിന്റെ സ്വഭാഗുണങ്ങളാണ് പ്രവാചകരുടെയും അനുയായികളുടെയും ജീവിതത്തില്‍ ഇവിടെ നാം വായിച്ചത്. സ്വാര്‍ത്ഥത വെടിഞ്ഞു എല്ലാവരുടെയും ക്ഷേമത്തിനായി നാം ശ്രമിക്കണം.അതിനായി സഹകരിച്ചു പ്രവര്‍ത്തിക്കണം.

അതാണ് കാരി  കുടുംബം  നടത്തുന്ന റിലീഫ് പ്രവർത്തങ്ങളുടെ അന്തസത്ത.ഈ കൂട്ടാഴ്മയിലുഉടെ ഇതിനകം തന്നെ ഒട്ടേറെ കാരുണ്യ പ്രവർത്തനങ്ങൾ നടന്നു കഴിഞ്ഞിട്ടുണ്ട്.ഇനിയും തുടരണം-ഇൻ ഷാ അല്ലാഹ് .

അല്ലാഹു ഖുര്‍-ആനില്‍ പറയുന്നു"നന്മയുടെയും ഭക്തിയുടെയും മാര്‍ഗത്തില്‍ നിങ്ങള്‍ സഹകരിക്കുക"(അധ്യായം :4 )

.മറ്റൊരു സൂക്തത്തില്‍ അല്ലാഹു നമുക്ക് ഉറപ്പു തരുന്നു

:"നിങ്ങള്‍ നല്ല വഴിയില്‍ എന്ത് ചെലവഴിച്ചാലും അല്ലാഹു നിങ്ങള്ക്ക് പകരം നല്‍കും.തീര്‍ച്ചയായും അവന്‍ ആണ് ഏറ്റവും ഉത്തമ ദാതാവ്

നബി (സ) പറയുന്നു .'പാവങ്ങൾക്കും വിധവകൾക്കും വേണ്ടി യത്നിക്കുന്നവൻ അല്ലാഹുവിന്റെ മാർഗത്തിൽ ധര്മ സമരം ചെയ്യുന്നവനെ പോലെയാണ്.അല്ലെങ്കിൽ രാത്രി മുഴുവൻ നിസ്കരിക്കുകയും പകൽ മുഴുവൻ നോമ്പനുഷ്ഠിക്കുകയും ചെയ്യന്നത് പോലെയാണ്. ഇതിലും വലിയ എന്ത് പ്രതിഫലമാണ് നാം പ്രതീക്ഷിക്കേണ്ടത്. 

സ്നേഹവും കരുണയും.

എല്ലാവരും ആഗ്രഹിക്കുകയും അതെ സമയം മറ്റുള്ളവന് നൽകാൻ പിശുക്കു കാണിക്കുകയും ചെയ്യന്നതാണ് സ്നേഹം.
കൊടുത്താൽ മാത്രം കിട്ടുന്നതാണ് സ്നേഹം എന്ന് മഹാന്മാർ പറഞ്ഞതിന്റെ അർഥങ്ങൾ ഏറെയാണ്. :

അതി വിശിഷ്ടമായ സ്വഭാവ ഗുണമാണ് സ്നേഹം 

സ്നേഹവും കരുണയുമാണ് ഒരു കുടുംബത്തിന്റെ അടിസ്ഥാനങ്ങളെന്നു ഖുര്‍-ആന്‍ പറയുന്നു .

പ്രവാചകര്‍ നബി (സ) പറയുന്നു "നിങ്ങളില്‍ ഏറ്റവും ഉത്തമര്‍ തന്‍റെ കുടുംബത്തോട് നന്നായി പെരുമാറുന്നവരാണ്"

"
അല്ലാഹു ഒരു വീട്ടുകാരില്‍ നന്മ ഉദ്ദേശിച്ചാല്‍ അവരെ പരസ്പരം കരുണയുള്ളവരാക്കും"

അല്ലാഹുവിന്റെ വിശുദ്ധ നാമങ്ങളില്‍ ഒന്നാണ് ''കാരുണികന്‍' . പരിശുദ്ധ ഖുര്‍ആന്‍ ആരംഭിക്കുന്നത് തന്നെ പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍എന്നാണ്‌.

നമസ്കാരം ഉള്‍പ്പടെ എല്ലാ നല്ല കാര്യങ്ങള്‍ തുടങ്ങുന്നതും  പരിശുദ്ധ വാക്യം കൊണ്ടു തന്നെ. അല്ലാഹു പറയ്ന്നത് നോക്കൂ 'എന്‍റെ കരുണ സര്‍വത്തിനിക്കും' 'നിങ്ങളുടെ രക്ഷിതാവ് കരുണ ചെയ്യാന്‍ നിശ്ചയം ചെയ്തിരിക്കുന്നു

ആകാശം മുട്ടും വരെ പാപം ചെയ്തവന്‍ പക്ഷാത്തപിച്ചു വന്നാലും ഞാന്‍ അവനു മാപ്പ് നല്‍കും'.....

അല്ലാഹുവില്‍ നിന്ന് സത്യ സന്ദേശവുമായി അയക്കപ്പെട്ട പ്രവാചകന്മാര്‍ ഒക്കെഴും കരുണയുടെയും സ്നേഹത്തിന്റെയും സന്ദേശമാണ് പ്രചരിപ്പിച്ചത്.

 
പ്രവാചകര്‍ മുഹമ്മദ്‌ നബി (സ)യുടെ നിയോഗത്തെ കുറിച്ചു അല്ലാഹു ഖുര്‍-ആനില്‍ പറയുന്നത് നോക്കുക"(നബിയെ) താങ്കളെ ലോകര്‍ക്ക് അനുഗ്രമായിട്ടല്ലാതെ നാം അയച്ചിട്ടില്ല" .

മറ്റൊരു സൂക്തത്തില്‍ ഇങ്ങനെ കാണാം "നിങ്ങളുടെ കഷ്ടപ്പാടുകളില്‍ വിഷമിക്കുകയും ,നിങ്ങളുടെ നന്മക്കായി ഏറെ ആഗ്രഹിക്കുകയും ,വിശ്വാസികളുടെ മേല്‍ ഏറ്റവും കരുണയും കൃപയും കാണിക്കുകയും ചെയ്യുന്ന (നമ്മുടെ)ഒരു ദൂതന്‍ ഇതാ നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് തന്നെ നിങ്ങളിലേക്ക് വന്നിരിക്കുന്നു" .

കരുണയെയും സ്നേഹത്തെയും  സംബന്ധിച്ചു പ്രവാചകന്‍ മുഹമ്മദ്‌ (സ) നടത്തിയ അധ്യാപനങ്ങള്‍ നിരവധിയാണ്.

"
കരുണ ചെയ്യുന്നവര്‍ക്ക് അല്ലാഹു കരുണ ചെയ്യും.നിങ്ങള്‍ ഭൂമിയിലുള്ളവര്‍ക്ക് കരുണ ചെയ്യുക .നാഥന്‍ നിങ്ങള്‍ക്കും കരുണ ചെയ്യും"

 "
ജനങ്ങള്‍ക്ക്‌ കരുണ ചെയ്യാത്തവര്‍ക്ക് അല്ലാഹു കരുണ ചെയ്യുകയില്ല


"പരാചിത്ര്‍ക്ക് മാത്രമേ 'കരുണനഷ്ടപ്പെടൂ"

പരസ്പരം കരുണ കാണിക്കുന്നത് വരെ നിങ്ങള്‍ സ്വര്ഗാവകാശികള്‍ ആവുകയില്ല " 


"കരുണ ചെയ്യാത്തവര്‍ക്ക് (അല്ലാഹുവിന്റെ) കരുണ ലഭിക്കുകയില്ല".



"
ഏത് വിഷയത്തിലും ദയ  മാറ്റു കൂട്ടുന്നതും അതിന്‍റെ അഭാവം ദുഷിപ്പിക്കുന്നതുമാണ്" 


ഒരു സമൂഹം പരസ്പരം കരുണയും സ്നേഹവും പുലര്‍ത്തുമ്പോള്‍ കൂടുതല്‍ ഐക്യപ്പെടുകയും നന്നായി വളരുകയും ചെയ്യും .

'
കരുണവിരളമായ സമൂഹത്തില്‍ എല്ലാ തിന്മകളും ഉയര്‍ന്നു വരും.

കുടുംബക്കാരോടും സുഹുര്തുക്കളോടും മാത്രമല്ല സര്‍വ മനുഷ്യരോടും നാം കരുണയുള്ളവര്‍ ആവണം.മൃഗങ്ങള്‍ജീവജാലങ്ങള്‍,ജന്തുക്കള്‍,സസ്യങ്ങള്‍,പ്രക്ര്‍തിയിലെ മറ്റ് എല്ലാ വസ്തുക്കളോടും കരുണയും സ്നേഹവും ദയയും നമുക്കുണ്ടാവണം.

 
നമ്മുടെ മാതാപിതാക്കളാണ് നമ്മില്‍ നിന്ന് ഏറ്റവും കരുണ അര്‍ഹിക്കുന്നത് .

ഖുര്‍-ആനില്‍ പലയിടത്തും അല്ലാഹുവിനോടുള്ള സൃഷികളുടെ കടപ്പാട് പരാമര്‍ശിക്കുമ്പോള്‍ മാതാപിതാക്കളെ ചേര്‍ത്ത് പറയുന്നത് കാണാം . "ഛെ" എന്ന വാക്ക് പോലും മാതപിതാക്കളോട് പറഞ്ഞു പോവരുതെന്നുംഅവരോടു നന്ദിയുള്ളവര്‍ ആവണമെന്നും, അവര്‍ക്കെപ്പോഴും നന്മ ചെയ്യണമെന്നുംപ്രതേകിച്ചുഅവരുടെ വാര്‍ധക്യത്തില്‍ സ്നേഹ പൂര്‍വ്വം അവരെ പരിപാലിക്കണമെന്നും അവര്‍ക്ക് വേണ്ടി പ്രാര്തിക്കണമെന്നും ഖുര്‍-ആനിലെ പതിനേഴാം അധ്യായത്തില്‍ അല്ലാഹു നമ്മെ ഉദ്ബോധിപ്പിക്കുന്നു. 

ഗര്‍ഭ ധാരണം മുതല്‍ ഒരു മാതാവ് തന്‍റെ സന്താനത്തിന് വേണ്ടി അനുഭവിക്കുന്ന കഷപ്പാടുകള്‍ ഖുര്‍-ആന്‍ മനുഷ്യ വര്‍ഗത്തെ പല തവണ ഓര്മപ്പെടുത്തുന്നുണ്ട്.

മാതാവന്റെ കാലിനടിയിലാണ് സ്വര്‍ഗമെന്ന നബി വചനം ഏറെ പ്രശസ്തമാണ് . 

പ്രായം ചെന്ന മാതാപിതാക്കള്‍ സ്വര്‍ഗത്തിലേക്കുള്ള വഴിയാണെന്ന് പല വചനങ്ങളിലൂടെ പ്രവാചകര്‍ മുഹമ്മദ്‌ നബി(സ) അനുയായിക്കളെ ഉപദേശിക്കുന്നുണ്ട് .

ഭാര്യ,ഭര്‍ത്താവ് ,മക്കള്‍ ,മറ്റ് കുടുംബക്കാര്‍ ,അയല്‍ വാസികള്‍ ....എല്ലാവരും പരസ്പരം സ്നേഹവും അനുകമ്പയും ശീലിക്കേണ്ടവറാണ്..

മക്കളോടും മറ്റ് ചെറിയവരോടുമുള്ള കരുണയും സ്നേഹവും അത് പോലെ തന്നെ

. പ്രവാചകര്‍ ( )തന്റെ മകള്‍ ഫാത്തിമ(റ)യെ കരളിന്റെ കഷ്ണം എന്നാണ്‌ വിശേഷിപ്പിച്ചത്‌ .മകള്‍ ഫാത്തിമ(റ) വീട്ടില്‍ വരുമ്പോള്‍ വാതില്‍ക്കല്‍ ചെന്ന് നെറ്റിയില്‍ ചുംബിച്ചു തന്‍റെ ഇരിപ്പിടത്തില്‍ കൊണ്ടു വന്നു ഇരുത്തുമായിരുന്നു നബി (സ). 


അവരുടെ(സ)  പേരക്കിടാങ്ങള്‍ നിസ്കരിക്കുമ്പോള്‍ പോലും അവരുടെ ശരീരത്തില്‍ കയറി കളിക്കുമായിരുന്നു.

അവര്‍ (സ) തന്‍റെ പേരമക്കളെ ചുംബിക്കുന്നത് കണ്ടു അദ്ഭുതപ്പെട്ട പത്തു മക്കളുടെ പിതാവായ ഒരു അനുയായിയോട്‌ അല്ലാഹു നിങ്ങള്ക്ക് കരുണ നല്‍കിയിട്ടില്ലെങ്കില്‍ ഞാന്‍ എന്ത് ചെയ്യാനാണ് എന്നായിരുന്നു അവര്‍ പ്രതികരിച്ചത് .

കാരുണ്യ പ്രവര്ത്തനങ്ങളിലൂടെ കുടുംബ ബന്ധം ഉറപ്പിക്കുന്നവര്‍ക്ക് അല്ലാഹുവുമായി നല്ല ബന്ധമുണ്ടാകുമെന്നും അല്ലാഹുവിലും അന്ത്യ ദിനത്തിലും ഒരുത്തന്‍ വിശ്വസിക്കുന്നുവെങ്കില്‍ അവന്‍ അയല്‍വാസിക്ക് ഗുണം ചെയ്യട്ടെ എന്നും പ്രവാചകര്‍ (സ) പറയുന്നു .

 
തൊഴിലാളികളോട് മുതലാളിമാര്‍ കരുണയോടെ പെരുമാറണം .അവര്‍ക്ക് താന്‍ കഴിക്കുന്ന ഭക്ഷണവും വസ്ത്രവും ഉറപ്പാക്കണമെന്നും സാധിക്കാത്ത ജോലികള്‍ നല്‍കരുതെന്നും ,അങ്ങനെ ചെയ്യേണ്ടി വന്നാല്‍ അവരെ സഹായിച്ചു കൊടുക്കണമെന്നും നബി (സ) ഉണര്‍ത്തിയിട്ടുണ്ട്.

സ്ത്രീകളോട് കരുണ കാണിക്കണമെന്നും അവര്‍ക്ക് ഗുണം കാംക്ഷിക്കണമെന്നും തന്‍റെ പ്രധാന സംസാരങ്ങളിലൊക്കെ നബി(സ) എടുത്തു പറയുമായിരുന്നു .

അതുപോലെ പാവപ്പെട്ടവരോടും ദരിദ്രരോടും നാം കാരുണ്യം കാണിക്കേണ്ടതുണ്ട് .

നബി(സ) പറയുന്നു :"നിങ്ങള്‍ എന്നെ പാവപ്പെട്ടവരുടെ കൂട്ടത്തില്‍ അന്വേഷിക്കുക "

. വാഹനത്തില്‍ കയറാന്‍ സഹായിക്കുന്നതും പണിയില്‍ സഹായിക്കുന്നതും ചരക്കു ചുമന്നു ലക്ഷ്യ സ്ഥാനത്തു എത്തിച്ചു കൊടുക്കുന്നതും മുഖത്ത് നോക്കി പുഞ്ചിരിക്കുന്നതുമൊക്കെ ധര്മാമാനെന്നു നബി (സ) പഠിപ്പിക്കുന്നു .

പ്രായം ചെന്നവരോട് പ്രത്യേകം നാം കരുണ കാണിക്കണം . നബി (സ) പറയുന്നു: 
"അനസേ(റ)  ,നീ പ്രായം ചെന്നവരെ ബഹുമാനിക്കുക.ചെറിയവരോട് സ്നേഹം പുലര്‍ത്തുക .എന്നാല്‍ സ്വര്‍ഗത്തില്‍ എന്‍റെ സഹവാസം നിനക്കുണ്ടാകും"

 "
ഒരു വൃദ്ധനെ ഒരു ചെറുപ്പകാരന്‍ ആദരിച്ചാല്‍ അവനു പ്രായമാകുമ്പോള്‍ തന്നെ ബഹുമാനിക്കുന്ന ഒരാളെ അല്ലാഹു അവനു നല്‍കും.

 " 
തന്നോട് ശത്രുത കാണിച്ചവരോട് പോലും നബി(സ) കാരുണ്യം പുലര്‍ത്തി. അത് മൂലം പലരും പിന്നീട് അവരുടെ അനുയായികളായി മാറി.

ശത്രുവിനോട് നന്മ പുലര്‍ത്തണമെന്നും അത് വഴി അവന്‍ സുഹുര്ത്തായി മാറുമെന്നും ഖുര്‍-ആന്‍ നമ്മോടു .പറയുന്നുമുണ്ട് .

ഉറുമ്പ്‌ കൂട്ടത്തില്‍ തീയിട്ടപ്പോഴും പക്ഷിക്കുഞ്ഞിനെ പിടിച്ചപ്പോഴും ഒട്ടകത്തിനു വേണ്ട വിധം ഭക്ഷണം നല്‍കാതെ അധിക ഭാരം വഹിപ്പിച്ചപ്പോഴും ഒക്കെ അനുയായികളെ നബി(സ) ശകാരിക്കുകയുണ്ടായിട്ടുണ്ട് .

പ്രകൃതിയെയും നബി (സ) അത്യധികം സ്നേഹിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്തു.അനാവശ്യമായി മരങ്ങള്‍ മുറിക്കുന്നത് അവര്‍ (സ) വിലക്കി .ലോകം അവസാനിക്കുന്ന ദിവസം പോലും ഒരു ചെടി നടുവാന്‍ സാധിക്കുന്നുവെങ്കില്‍ അത് ചെയ്യട്ടെ എന്നും അതില്‍ നിന്നും മറ്റ് കൃഷികളില്‍ നിന്നും മനുഷ്യരും മറ്റും ഭക്ഷണം കഴിക്കുമ്പോള്‍ അത് വെച്ചു പിടിപ്പിച്ചവന് പ്രതിഫലം ലഭിച്ചു കൊണ്ടിരിക്കുമെന്നും നബി (സ) വ്യക്തമാക്കുന്നു .

കരുണയില്ലാത്തവന്റെ മനുഷ്യത്വം പൂര്‍ണമല്ല .കാരുണ്യവാന് അല്ലാഹുവിന്റെ കടാക്ഷം എപ്പോഴുമുണ്ടാവുക തന്നെ ചെയ്യും.

സംഗ്രഹം :  അടുത്തറിയാം,പരസപരം  സഹായിക്കാം, ഒരു നല്ല നാളെക്കായി ഒരുമിച്ചു മുന്നേറാം..അള്ളാഹു തൗഫീഖ് ചെയ്യട്ടെ-ആമീൻ