Search This Blog

Search This Blog

ഹജ്ജ്‌ -പെരുന്നാള്‍ സന്ദേശം

ഇസ്ലാമിക കലണ്ടറിലെ അവസാന മാസവും അതി പരിശുദ്ധ മാസങ്ങളില്‍ ഒന്നുമാണ് ദുല്ഹാജ്ജ്.
ദുല്ഹങജ്ജ് എന്നാല്‍ ഹജ്ജിന്റെ മാസം എന്നാണു അറബി ഭാഷയില്‍. മുസ്ലിംകളെ സന്ബ്ബന്ധിച്ചിടത്തോളം ഈ മാസം വളരെ പരിപാവനമാണ്‌.പ്രത്യേകിച്ച് അതിലെ ആദ്യത്തെ പത്തു ദിവസങ്ങള്‍.

വിശുദ്ധ ഖുര്‍-ആനില്‍ 'അല്‍-ഫജ്‌ര്‍' അധ്യായത്തില്‍ അല്ലാഹു ഈ പത്തു നാളുകളുടെ രാവുകളെ ഉദ്ധരിച്ചു സത്യം ചെയ്യുന്നുണ്ട് .

ഇസ്ലാമിലെ അതിശ്രേഷ്ടമായ ഒരു ആരാധന കര്മ മാണ് ഹജ്ജ് കര്മംമ .മതകീര്ത്തരനയും യാത്രക്കുള്ള ശാരീരികവും സാമ്പത്തികവുമായ കഴിവുകളുമുള്ള ഏതൊരു വിശ്വാസിക്കും ജീവിതത്തില്‍ ഒരു തവണയെങ്കിലും ഈ വിശുദ്ധ നാളുകളില്‍ പരിശുദ്ധ മക്കയില്‍ ചെന്ന് ഹജ്ജ് നിര്വ്വളഹിക്കല്‍ നിര്ബദന്ധമാണ്‌ .

ഹാജിമാര്‍ വിശുദ്ധ ഭൂമിയില്‍ സമ്മേളിക്കുമ്പോള്‍ അവരോടു ഐക്യ ദാര്ഡ്യം പ്രഖ്യാപിച്ചു കൊണ്ട് ലോകത്തിന്റെ നാനാ ഭാഗത്തുമുള്ള വിശ്വാസികളും 'ഈദുല്‍ അസ്ഹാ '(ബലി പെരുന്നാള്‍ )നമസ്കാരത്തിനായി പള്ളികളിലും മറ്റും സമ്മേളിക്കുന്നു . ശേഷം ബലിയര്പ്പിണം നടത്തുന്നു .

എന്താണ് ഹജ്ജും പെരുന്നാളും നല്കുാന്ന സന്ദേശം?

അല്ലാഹുവിന്റെ പ്രവാചകന്മാരില്‍ പ്രമുഖനായ ഇബ്രാഹീം(അ)ഉം പുത്രന്‍ ഇസ്മയില്‍(അ)ഉം കഅബാലയത്തിന്റെ പുനര്നിഹര്മാ്ണം പൂര്ത്തി യാക്കിയ ഉടനെ ഹജ്ജിനായി ജനങ്ങളോട് വിളംബരം ചെയ്യാന്‍ അവരോട്‌ അല്ലാഹു നിര്ദേിശിച്ചു.ആ വിളിക്ക് ഉത്തരം നല്കി യാണ് വിശ്വാസികള്‍ നൂറ്റാണ്ടുകളായി മക്കയില്‍ ചെന്ന് ഹജ്ജ് ചെയ്തു കൊണ്ടിരിക്കുന്നത് .

അത് കൊണ്ട് തന്നെ ഇബ്രാഹിം നബി(അ)യുടെയും പ്രിയ പത്നി ഹാജറ ബീവി(റ)യുടെയും പുത്രന്‍ ഇസ്മായീലി(അ)ന്റെയും സ്മരണകള്‍ പുതുക്കുന്നതാണ് ഹജ്ജിലെ അധിക കര്മഅങ്ങളും .

ഇബ്രാഹീം(അ) നു വളരെ പ്രായം ചെന്ന ശേഷമാണ് ശേഷമാണ് സന്താന സൌഭാഗ്യമുണ്ടായത് അഥവാ തന്റെയും പത്നി ഹാജറയുടെയും മകനായി ഇസ്മയില്‍(അ) ജനിക്കുന്നത്.

പക്ഷെ,ചെറിയ നേരത്തെ വലിയ സന്തോഷത്തിനു പിറകെ അല്ലാഹുവിന്റെ പരീക്ഷണങ്ങള്‍ ഓരോന്നായി ഈ കുടുംബത്തെ തേടി വന്നു കൊണ്ടിരുന്നു .

തന്റെ ഇഷ്ട ദാസനായ ഇബ്രാഹീം (അ) നെയും പത്നിയെയും മകനെയും വിവിധ രീതികളില്‍ അള്ളാഹു പരീക്ഷിച്ചു. അല്ലാഹു വിന്റെ കല്പന സ്വീകരിച്ചു ഭാര്യയേയും പിഞ്ചു കുഞ്ഞിനേയും വിജനമായ മക്കാ പ്രദേശത്ത് തനിച്ചാക്കി അതാ ഇബ്രാഹീം (അ ) യാത്ര പോകുന്നു .

എല്ലാം അല്ലാഹുവിലര്പ്പി ച്ച ഹാജറ(റ ) പിഞ്ചു കുഞ്ഞിനു ഒരിറ്റു വെള്ളം തേടി സഫാ -മാര്വാ് പര്വ്വാതങ്ങള്ക്കി ടയില്‍ അങ്ങുമിങ്ങും ഓടുന്നു .അല്ലാഹുവിന്റെ കൃപയാല്‍ ഇസ്മായീലി(അ)ന്റെ കാല്പാതങ്ങള്ക്ക് കീഴില്‍ 'സംസം 'ഉറവ പുറപ്പെടുന്നു .

അല്പ കാല ശേഷം അതി കഠിനമായ ഒരു പരീക്ഷണം കൂടി ഇബ്രാഹീം(അ) നബിക്കും കുടുംബത്തിനും നേരിടേണ്ടി വരുന്നു!! 'തന്റെ ഓമന മകനെ അല്ലാഹുവിനു വേണ്ടി ബലിയര്പ്പി്ക്കുക'.അതായിരുന്നു കല്പന!

ക്ഷമാശീലനും ത്യാഗിയുമായ ഇബ്രാഹീം(അ) അതിനു സ്വയം സന്നദ്ധനാവുന്നു.ഉടന്‍ പ്രിയ പുത്രന്റെ അഭിപ്രായം തേടുന്നു .സാത്താന്‍ ഇരുവരെയും പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നു .

.സ്രഷ്ടാവായ അല്ലാഹുവില്‍ പൂര്ണെ തൃപ്തരായി ഇരുവരും ആ ബലിയര്പ്പ്നത്തിനായി ശ്രമിക്കുന്നു.ഉടന്‍ അല്ലാഹുവില്‍ നിന്ന് വിജയ പ്രഖ്യാപനം വരുന്നു.

 "നിങ്ങള്‍ പരീക്ഷണത്തില്‍ വിജയിച്ചിരിക്കുന്നു. പകരം ഒരു ആടിനെ ബലി അര്പ്പനണം നടത്തുക"

   (ഈ ബലി അര്പ്പണണത്തെ അനുസ്മരിച്ചാണ് പ്രവാചക(സ)ന്റെ നിര്ദേങശപ്രകാരം ഇന്നും വിശ്വാസികള്‍ ഹജ്ജ്-പെരുന്നാല്‍ വേളകളില്‍ ബാലിയര്പ്പ്ണം നടത്തി പാവങ്ങള്ക്ക് വിതരണം ചെയ്യുന്നത്) .

ഈ സംഭവങ്ങളൊക്കെ ഇന്നും ഹജ്ജില്‍ അനുസ്മരിക്കപ്പെടുന്നു.

ആദ്യ പിതാവ് ആദം (അ) ഉം ഭാര്യ ഹവ്വായും സ്വര്ഗയത്തില്‍ നിന്നു ഭൂമിയിലേക്ക്‌ അയക്കപ്പെട്ട ശേഷം ആദ്യം കണ്ടുമുട്ടിയ 'അറഫാ' ഭൂമിയും ഹജ്ജില്‍ ഏറെ സ്ഥാനമാര്ഹിംക്കുന്നു.

വിശ്വാസികള്‍ ദിവസവും അഞ്ചു നേരം അഭിമുഖമായി നിസ്കരിക്കുന്ന കഅബാലയത്തെ നേരിട്ട് ചെന്നു പ്രദക്ഷിണം ചെയ്യുന്നു അനുഗ്രഹീതരായ ഹാജിമാര്‍. മടങ്ങുന്നതിനു മുമ്പായി മദീനയില്‍ ചെന്ന് വിശാസികള്‍ പ്രവാചകര് മുഹമ്മദ്‌(സ) പരിശുദ്ധ ഖബര്‍ സന്ദര്ശിസക്കുകയും അവരുടെ പള്ളിയില്‍ പ്രത്യേകം പ്രാര്ഥി‍ക്കുകയും ചെയ്യുന്നു .

 അതെ ,ഹജ്ജ് മാനവികതയുടെ പ്രതീകമാണ്.അല്ലാഹുവിന്റെ അടിമകള്‍ എല്ലാവരും അവിടെ തുല്യരാണ് .വെളുത്തവനും കറുത്തവനും ഭര ണകര്‍ ത്താവും ഭരണീയരും പണ്ഡിതനും പാമരനും ധനികനും ദരിദ്രനും എല്ലാം ഒരേ വേശത്തില്‍ ഒരേ മന്ത്രം മുഴക്കി ഒന്നിച്ചു ചേര്ന്ന് പ്രാര്ഥി ക്കുന്നു!

തന്റെ പ്രഥമവും അവസാനത്തേതുമായ ഹജ്ജില്‍ പ്രവാചകര്‍ മുഹമ്മദ്‌ നബി(സ) ചെയ്ത പ്രസംഗത്തിലെ ഏതാനും വരികള്‍ ഉദ്ധരിച്ചു ഈ കുറിപ്പ് അവസാനിപ്പിക്കാം .

ഒരു ലക്ഷത്തിലേറെ വരുന്ന അനുയായികളോടായി അറഫായില്‍ വെച്ച് അവര് ഇങ്ങനെ പറയുകയുണ്ടായി:

"ജനങ്ങളെ, എന്റെ വാക്കുകള്‍ സശ്രദ്ധം കേള്ക്കു ക.ഇനി ഒരിക്കല്‍ ഇവിടെ വെച്ച് നിങ്ങളെ കണ്ടു മുട്ടുവാന്‍ എനിക്ക് സാധിക്കുമോ എന്നറിയില്ല. 'ഈ മാസവും ഈ സ്ഥലവും ഈ ദിവസവും എപ്രകാരം പവിത്രമാണോ,അത് പോലെ നിങ്ങളുടെ രക്തവും ധനവും എന്നും പവിത്രമാണ് ! '.എല്ലാ കുല മഹിമകളും ഇവിടെ അസാധുവാക്കുന്നു ' 'നിങ്ങളെ വിശ്വസിച്ചു ഏല്പിളച്ച കാര്യങ്ങള്‍ യഥാ വിധം നിര്വ്വ്ഹിക്കണം"

'സ്ത്രീകളോട് നിങ്ങള്‍ ദയാപൂര്വ്വം് പെരുമാറുക' ഭാര്യമാര്‍ നിങ്ങളുടെ പങ്കാളികളാണ്.അവരുടെ കാര്യത്തില്‍ ല്ലാഹുവിനെ ഭയപ്പെടുക' '

വിശ്വാസികള്‍ പരസ്പരം സഹോദരന്മാരാണ് .പരസ്പരം കഴുത്ത്  വെട്ടുന്നവരായി നിങ്ങള്‍ എന്റെ ശേഷം മാറരുത്' .

'നിങ്ങളുടെ രക്ഷിതാവ് ഒരുവനാണ്.ഏകനാണ് .നിങ്ങളെല്ലാം ഒരു പിതാവിന്റെ മക്കളും .നിങ്ങളെല്ലാം ആദമില്‍ നിന്ന് . ആദമോ മണ്ണില്‍ നിന്നും. അറബിക്ക് അനറബിയേക്കാളോ അനറബി ക്ക് അറബിയേക്കാളോ യാതൊരു സ്ഥാനവുമില്ല .ഭക്തിയിലാണ് യഥാര്ത്ഥ മഹത്വം ! ഇവിടെ വന്നവര്‍ ഇവിടെ ഇല്ലാത്തവര്ക്ക്  എത്തിച്ചു കൊടുക്കുക.അല്ലാഹുവേ,നീ സാക്ഷി ! അല്ലാഹുവേ നീ സാക്ഷി

No comments:

Post a Comment