സൈനുല്‍ ഉലമ ചെറുശ്ശേരി ഉസ്താദ്
Zainul Ulama Cherusheri Zainudheen Musliyar- Maqbarah
സൈനുൽ ഉലമ ചെറുശ്ശേരി ഉസ്തസാദ് മഖാം
Cherusheri Usthad Maqam
സൈനുൽ ഉലമക്കു പകരം സൈനുൽ ഉലമ മാത്രം !
അറിവിന് സമുദ്രം –വിനയത്തിന്റെ ആൾ രൂപം –
ഇസ്‌ലാമിക കര്‍മ
ശാസ്ത്രത്തിലെ ഇതിഹാസം –
ഇബാദത്തിന്റെയും
ദിക്രിന്റെയും ഉത്തമ മാതൃക
മഹാന്മാരായ പണ്ഡിത ജ്യോതിസ്സുകളായിരുന്ന ശൈഖുനാ ശാലിയാത്തി,ശൈഖുനാ ഖുതുബി,ശൈഖുനാ പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാർ, ശൈഖുനാ കണ്ണിയത്, ശൈഖുനാ ശംസുൽ
ഉലമാ. .................
ഈ മഹദ്ശ്രേണിയിലെ അവസാന കണ്ണിയായിരുന്നു നമ്മോടു ഇപ്പോൾ വിടപറഞ്ഞിരിക്കുന്ന ഇസ്‌ലാമിക കര്‍മശാസ്ത്രത്തിലെ അവസാന വാക്കായി അറിയപ്പെട്ടിരുന്ന സൈനുല്‍ ഉലമാ ചെറുശ്ശേരി സൈനുദ്ദീന് മുസ്ലിയാര്.
ഈ മഹദ്ശ്രേണിയിലെ അവസാന കണ്ണിയായിരുന്നു നമ്മോടു ഇപ്പോൾ വിടപറഞ്ഞിരിക്കുന്ന ഇസ്‌ലാമിക കര്‍മശാസ്ത്രത്തിലെ അവസാന വാക്കായി അറിയപ്പെട്ടിരുന്ന സൈനുല്‍ ഉലമാ ചെറുശ്ശേരി സൈനുദ്ദീന് മുസ്ലിയാര്.
ബഹുവന്ദ്യരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞത് പോലെ ശൈഖുനാ ചെറുശ്ശേരി ഉസ്താദ്ന മുക്ക് എല്ലാറ്റിലും ഒരു വലിയ ധൈര്യമായിരുന്നു.എന്ത് വിഷയമായാലും അവിടെ പരിഹാരമുണ്ടായിരുന്നു..
ഫിഖ്‌ഹിൽ സൈനുൽ ഉലമക്ക് അനുപമമായ സ്ഥാനമായിരുന്നു..
സങ്കീർണ്ണ മസ്അലകൾക്കു മായാജാലം പോലെ ഞൊടിയിടയിൽ മറുപടി ..
ഫിഖ്‌ഹിൽ സൈനുൽ ഉലമക്ക് അനുപമമായ സ്ഥാനമായിരുന്നു..
സങ്കീർണ്ണ മസ്അലകൾക്കു മായാജാലം പോലെ ഞൊടിയിടയിൽ മറുപടി ..
ഇബാദത്തിലും അറിവിലും ആഴങ്ങൾ കീഴടക്കിയ ആ മഹാനെ കണ്ണിയത്തുസ്താദും ശംസുൽ ഉലമയും നേരത്തെ തന്നെ മനസ്സിലാക്കിയിരുന്നു...
പണ്ഡിത കേസരികളായിരുന്ന തന്റെ പിതാവിന്റേയും
പിതാമഹന്റെയും സഹചാരിയായിരുന്ന കണ്ണിയത്തുസ്താദ് ഏറെ വര്ഷങ്ങള്ക്കു മുമ്പ് വളരെ
ചെറുപ്പമായിരുന്ന
ശൈഖുനായെ കുറിച്ച് ഇങ്ങനെ പറഞ്ഞു-' മൂർഖന്റെ മകൻ മൂർഖൻ
തന്നെ'.അവിടന്നങ്ങോട്ട് കണ്ണിയത്തുസ്താദ് സൈനുൽ ഉലമയെ എല്ലാ വിഷയത്തിലും
പരിഗണിച്ചിരുന്നു.
ശംസുൽ ഉലമയും സൈനുൽ ഉലമയെ ആഴത്തിൽ അറിഞ്ഞു..അത് കൊണ്ട് തന്നെ തനിക്കു പകരം പല സുപ്രധാന
പരിപാടികൾക്കും ശംസുൽ ഉലമ ശൈഖുനയെ പറഞ്ഞയക്കുമായിരുന്നു.
ശംസുൽ ഉലമ എഴുപതാം വാർഷികത്തിൽ വിടവാങ്ങൽ
പ്രസംഗം നടത്തി പോകുമ്പോൾ പതിവിൽ നിന്ന് വിപരീതമായി സൈനുൽ ഉലമയെ പിന്നിൽ നിന്ന്
വിളിച്ചു തന്റെ ഇരിപ്പിടത്തിൽ ഇരുത്തി തന്റെ പിൻഗാമിയെ നിർദ്ദേശിച്ചാണ് യാത്ര
പോയത്.
അത് കൊണ്ട്
തന്നെ എല്ലാ വിഷയത്തിലും ശൈഖുനാ ശംസുൽ ഉലമയെ അനുധാവനം ചെയ്തിരുന്നു.
ഇൽമിന്റെ ആഴങ്ങളിലൂടെ ഇബാദത്തിലും ദിക്റിലും ഇലാഹീ ചിന്തയിലും ദീനീ സേവനത്തിലുമായി വിസ്മയം സൃഷ്ടിച്ച ഒരു ജൈത്ര യാത്ര ആയിരുന്നു ശൈഖുനായുടെ ജീവിതം.
ലക്ഷങ്ങളുടെ ആശയവും പ്രതീക്ഷയുമായി വിരാജിച്ച ശൈഖുന അതി സങ്കീർണ്ണമായ മസ്അലകൾ അനായാസം കൈകാര്യം ചെയ്ത കർമ്മ ശാസ്ത്ര രംഗത്തെ സൂര്യ തേജസ്സും സുന്നത് ജമാ-അതിന്റെയും സമസ്തയുടെയും അചഞ്ചല നേതൃത്വവും ഇന്ന് അധികമാളുകൾക്കും അന്യമായ വിനയത്തിന്റെ മകുടോദാഹരണവുമായിരുന്നു.
ആശയപരമായി വിയോജിപ്പുള്ളവർ പോലും അവരുടെ അറിവിന് സാഗരത്തെ പ്രകീർത്തിച്ചു.
എല്ലാറ്റിലും സ്വത സിദ്ധമായ ശൈലി ആയിരുന്നു ശൈഖുനയുടേത് .അധ്യാപനം നര്മംങ്ങൾ ചേർത്ത് ഹൃദ്യമാക്കിയ അറിവിന് സദ്യ ആയിരുന്നുവെങ്കിൽ പ്രസംഗം നാട്യങ്ങളില്ലാത്ത ഒരു ആശയ പ്രചാരകന്റെ ആത്മാർത്ഥമായ സമ്പൂർണ്ണ വിഷയാവതരണങ്ങളായിരുന്നു.
ഫത് വ ആയിരുന്നു ശൈഖുനായുടെ ഇഷ്ട വിഷയമെങ്കിൽ ദിക്റിലും മുത്വാല-അയിലുമായിരുന്നു ശൈഖുനായുടെ ആനന്ദം.
ചോദ്യങ്ങൾ ശൈഖുനാക്ക് ഒരു ഹരമായിരുന്നു.ചിലപ്പോൾ അവർ ഇങ്ങനെ പറയും, 'ചോദ്യം വരട്ടെ,അതാണ് നമുക്കാവശ്യം.'ചോദ്യം ,ചോദ്യത്തിനുത്തരം,ഉത്തരത്തിനു ഖണ്ഡനം'
തിരക്കേറിയ ജീവിതത്തിലും ഇബാദത്തിന്റെ ചിട്ടകൾ വളരെ കൃത്യമായി സൂക്ഷിച്ചു .വിവിധ സമ്മേളനങ്ങളും യോഗങ്ങളും കഴിഞ്ഞു വൈകി എത്തിയാലും രാത്രി മൂന്ന് മണിക്ക് എണീറ്റ് തഹജ്ജുദിൽ മുഴുകും,ജമാ-അത് നിസ്കാരങ്ങളിൽ നിഷ്കര്ഷത പുലർത്തിയിരുന്ന ശൈഖുനാ സുബ്ഹ് ജമാ-അതായി നിസ്കരിച്ചു സൂര്യൻ ഉദിച്ചു ഉയരുന്നത് വരെ അതെ ഇരിപ്പിടത്തിൽ ആരാധനയിൽ മുഴുകും.ശേഷം നിസ്കാരത്തിലേക്കു എണീക്കും.അതിലെ സുജൂദുകൾ ഇരുപതു മിനുട്ടും അതിലധികവും നീളും.
തിങ്കളാഴ്ചയും വ്യാഴാഴ്ചയും അയ്യാമുൽ ബീളിലും നോമ്പ് സുന്നത്തുള്ള മറ്റു ദിവസങ്ങളിലും ശൈഖുനാ നോമ്പ് ചെറുപ്പം മുതലേ അനുഷ്ഠിച്ചിരുന്നു.
ശംസുൽ ഉലമയെ പോലെ തന്നെ ശൈഖുനായുടെ കയ്യിൽ എപ്പോഴും ദിക്റിൽ തസ്ബീഹ് മാല മറിയുന്നത് കാണാം.അവസാന നാളുകളിൽ വെന്റിലേറ്ററിൽ പോലും അവർ കയ്യിൽ തസ്ബീഹ് മാല മറിച്ചിരുന്നു എന്ന് പറയുമ്പോൾ ദിക്ർ അവരുമായി എത്ര അലിഞ്ഞു ചേർന്ന് എന്ന് മനസ്സിലാക്കാം.
ശൈഖുനായുടെ വിനയം അത്ഭുതപ്പെടുത്തുന്നതായിരുന്നു.അനുസ്മരണ യോഗങ്ങളൊക്കെ ഏറ്റവും പരാമർശിച്ചത് അവരുടെ അറിവിന്റെ ആഴത്തിനൊത്ത അവരുടെ വിനയത്തെ കുറിച്ചായിരുന്നു.
പ്രതേകിച്ചു കൊണ്ടോട്ടിക്കാർ ദശകങ്ങൾ അത് കൂടുതൽ നേരിൽ കണ്ടു.ലക്ഷങ്ങൾ വരുന്ന അനുയായി വൃന്ദങ്ങളുള്ള ആ മഹാ പണ്ഡിതൻ സ്വന്തമായി വീട്ടിലേക്കു മാർക്കറ്റിൽ നിന്ന് സാധനങ്ങൾ വാങ്ങി നടന്നു കയ്യിൽ കൊണ്ട് പോവുക പതിവായിരുന്നു.തന്റെ തോട്ടങ്ങളിൽ പല്ലപ്പോഴും അവർ പണികൾ എടുത്തിരുന്നു.
സന്ദർശകരെ ഒരു പോലെ സ്വീകരിച്ചു.പ്രമാണിയായിരുന്നാലും പാവപ്പെട്ടവനായിരുന്നാലും തന്റെ കൈ കൊണ്ട് തന്നെ ചായ കൊടുക്കും.
പരിപാടികൾക്ക് ക്ഷണിക്കുമ്പോൾ പരിപാടിയുടെ വലിപ്പ ചെറുപ്പം ശൈഖുനാ നോക്കാറുണ്ടായിരുന്നില്ല.മറ്റുള്ളവർ കാത്തിരിക്കുന്നത് ഇഷ്ട്ടപ്പെടാതിരുന്ന ശൈഖുനാ കൃത്യ സമയത്തിലും നേരത്തെ എത്തിയിരുന്നു.
സത്യം ആരുടെ മുന്നിലും തുറന്നു പറയാൻ മടിയുണ്ടായിരുന്നില്ല.തീരുമാനത്തിൽ ഉറച്ചു നിൽക്കും.വളച്ചു കെട്ടില്ലാതെ കാര്യങ്ങൾ എവിടെയും ആരുടെ മുന്നിലും പച്ചയായി ശൈഖുനാ തുറന്നു പറയും.
ശൈഖുനായുടെ ജീവിതം വിശദീകരിക്കാൻ ഈ പേജ് പര്യാപ്തമല്ല. അവരുടെ മരണാന്തരംകേരത്തിലെ ഒട്ടു മുക്കാൽ പത്രങ്ങളും നിരവധി പേജുകളിൽ അവരുടെ വിശേഷണങ്ങൾ എഴുതുകയുണ്ടായി.
മുപ്പതിനായിരം പേര് വീതം നാല്പതോളം തവണ അവരുടെ ജനാസ നിസ്കാരങ്ങൾ നടന്നുവെന്നത് തന്നെ അവരുടെ ജന സമ്മിതി അറിയിക്കുന്നു.
അതിനു പുറമെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതേകിച്ചു അറബ് ഗൾഫ് രാജ്യങ്ങളിൽ നിരവധി അനുസ്മരണ യോഗങ്ങളും ജനാസ നിസ്കാരങ്ങളും നടന്നു.
ആറ് പതിറ്റാണ്ട്കാലം മതാദ്ധ്യാപന രംഗത്ത് സജീവമായി നിലകൊള്ളാനുംആയിരക്കണക്കിന് ശിഷ്യഗണങ്ങളെ വാര്‍ത്തെടുക്കാനും സൗഭാഗ്യം ലഭിച്ച മഹാനവര്കൾ,
കേരളത്തിലെ ഏറ്റവും വലിയ മതപണ്ഡിത സഭയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ഇരുപതു വര്ഷക്കാലത്തെ ജനറല്‍ സെക്രട്ടറിയും ഫത് വാ കമ്മിറ്റി ചെയർമാനും നിരവധി മഹല്ലുകളുടെ ഖാസിയും ദാറുൽ ഹുദാ ഇസ്ലമിക്
യുനിവേസ്ര്സിടി പ്രോ: ചാൻസ്സലറും ഒട്ടനേകം സംഘടനകളുടെയും സ്ഥാപനങ്ങളുടെയും തലവനുമായിരുന്നു .
നബി(സ) യുടെയും
സ്വഹാബതിന്റെയും സച്ചരിതരായ ഇമാമുമാരുടെയും ചര്യയായ ആഹ്ലുസ്സുന്നതി
വൽജമാ-അതിൽ അടിയുറച്ചു നിന്ന് സമസ്തക്കും സമൂഹത്തിനും
നേതൃത്വം നല്കിയ ശൈഖുനാ തന്റെ മുൻഗാമികളെ സസൂക്ഷ്മം പിന്തുടര്ന്നു എന്നതാണ് അവരുടെ
ഏറ്റവും വലിയ മഹത്വം .
വാക്കിലും പ്രവർത്തിയിലും
ഖുതുബി (ന.മ ) മുതൽ കണ്ണിയതുസ്താദ് - ശംസുൽ ഉലമ വരെയുള്ള പണ്ഡിത കുലപതികളെയും
തന്റെ പിതാവും പിതാമാഹനുമടക്കമുള്ള ഉസ്താദുമാരെയും അക്ഷരം പ്രതി അനുധാവനം ചെയ്ത
ശൈഖുനാ പാരമ്പര്യത്തിൽ അടിയുറച്ചു വിശ്വസിക്കുകയും അതിനു വിപരീതമാല്ലാത്ത വിധത്തിൽ
കാലഘട്ടത്തിന്റെ ആവശ്യങ്ങളെ കണ്ടറിയുകയും ചെയ്തു.ചെറുപ്പം മുതലേ അവരെ നോക്കി കണ്ട
ശൈഖുനാക്ക് പാരമ്പര്യത്തിന്റെ മേന്മയിലായിരുന്നു വിശ്വാസം. മറ്റൊരാർത്ഥത്തിൽ ആ മഹാ പണ്ഡിതരുടെ ആശീർവാദവും അനുഗ്രഹവും ശൈഖുനാക്ക് നന്നായി ലഭിച്ചിരുന്നു..
വളരെ ചെറുപ്പത്തിൽ തന്നെ പ്രധാന ഉസ്താദായ സ്വന്തം ഉപ്പയും കണ്ണിയത് ഉസ്താദും മഹാനായ ഫല്ഫരിയും വലിയുല്ലാഹി കിഴിശ്ശേരി മുഹമ്മദ് മുസ്ലിയാരുമൊക്കെ ചെറുശ്ശേരി ഉസ്താദിന്റെ മഹത്തായ ഭാവിയിലേക്ക് സൂചന നല്കിയിരുന്നു.
വളരെ ചെറുപ്പത്തിൽ ഖുതുബി (ന .മ ) യിൽ നിന്ന് കിട്ടിയ ഒരു സുപ്രധാന
ഇജാസത് ശൈഖുനാ ജീവിതത്തിൽ മുഴുവനും വളരെ ശ്രദ്ധയോടെ സൂക്ഷിച്ചു പോന്നിരുന്നു.
അഥവാ കേരളത്തിലെ ആദ്യ കാല പണ്ഡിത ശ്രേഷ്ടരുമായി ശൈഖുനാക്ക് വലിയ ആത്മ ബന്ധമുണ്ടായിരുന്നു.
അഥവാ കേരളത്തിലെ ആദ്യ കാല പണ്ഡിത ശ്രേഷ്ടരുമായി ശൈഖുനാക്ക് വലിയ ആത്മ ബന്ധമുണ്ടായിരുന്നു.
അഭിവന്ദ്യ ഗുരുക്കളായ മഞ്ചേരി ഓവുങ്ങല്‍ അബ്ദുറഹ്മാൻ മുസ്ലിയാർക്കും ഓ.കെ സൈനുദ്ധീൻ കുട്ടി മുസ്ലിയാര്ക്കും അവരെ വലിയ മതിപ്പായിരുന്നു .
ശൈഖുനാ കക്കിടിപ്പുറമായിരുന്നു ആത്മീയ ഗുരുക്കളിൽ പ്രധാനി. .പൂകോയ തങ്ങളുടെ കാലം മുതൽ പാണക്കാട് കുടുംബവുമായി അഭേദ്യ ബന്ധമായിരുന്നു.
നിസ്തുലമായ പാണ്ഡിത്യവും വിസ്മയിപ്പിക്കുന്ന ജീവിത വിശുദ്ധിയും അവരെ ഏവര്ക്കും പ്രിയങ്കരനാക്കി .ഇബാദത്തും ദിക്രും മുത്വാലഅയും നസ്വീഹതുമായിരുന്നു അവരുടെ ജീവിതത്തിന്റെ ഉൾക്കരുത്ത്.വിനയവും ലാളിത്യവുമായിരുന്നു ആ ജീവിതത്തിന്റെ മാറ്റ് കൂട്ടിയത്.
വിധി പറയുന്നതിലും തീരുമാനെമെടുക്കുന്നതിലും വാദങ്ങൾക്ക് ഉടനടി കൃത്യമായ മറുപടി നല്കിയിരുന്നതിലും
വിധി പറയുന്നതിലും തീരുമാനെമെടുക്കുന്നതിലും വാദങ്ങൾക്ക് ഉടനടി കൃത്യമായ മറുപടി നല്കിയിരുന്നതിലും
പ്രകടമായ ധിഷണാ ശക്തി എല്ലാവരെയും അത്ഭുതപ്പെടുത്തി
സൈനുൽ ഉലമ യായിരുന്നു കര്‍മശാസ്ത്ര
വിഷയങ്ങള്‍ തീര്‍പ്പാക്കാന്‍ ഭൂരിഭാഗം മഹല്ലുകളും അവലംബിച്ചത്.
മതവിധി തേടി കൊണ്ടോട്ടിയിലെ വസതിയിലും ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റിയിലും നിരവധി പേരാണ് ദിവസവും എത്തിയിരുന്നത്.
മതവിധി ആവശ്യപ്പെട്ട് എത്തുന്ന ചോദ്യത്തിന് ആധികാരിക ഗ്രന്ഥങ്ങളുദ്ധരിച്ച് അപ്പോള്‍ തന്നെ മറുപടി നല്‍കും. രേഖാമൂലം ലഭിക്കുന്ന ചോദ്യത്തിന് അപ്പോള്‍തന്നെ മറുപടിയും എഴുതി നല്‍കും. ആധികാരിക ഗ്രന്ഥങ്ങളുടെ പേരും വിഷയം പ്രതിപാദിച്ച പേജ് നമ്പറും വരെ ആ മറുപടിയിലുണ്ടാകും.
അനന്തരസ്വത്ത് ഓഹരി വെക്കുന്ന കേസുകള്‍ ഞൊടിയിടയില്‍ തീര്‍പ്പുകല്‍പിക്കാനുള്ള കഴിവ് കേരളത്തിലെ പ്രമുഖരായ പണ്ഡിതന്മാരും നിയമജ്ഞരും അംഗീകരിച്ച കാര്യമാണ്.
നികാഹ് , വഖ് ഫ് ഏത് ചോദ്യമായാലും കിതാബ് കാണാതെ ഞൊടിയിടയിൽ മറുപടി.
ടെസ്റ്റ് ട്യൂബ് ശിശുവും ക്ലോണിങുമെല്ലാം ഉണ്ടായപ്പോള്‍ വിശുദ്ധ ഖുര്‍ആനിന്റെയും പ്രശസ്ത കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളുടെയും മഹാപണ്ഡിതന്മാരുടെയും വ്യാഖ്യാനങ്ങള്‍ക്കൊത്ത് ഫത്‌വ നല്‍കാന്‍ ചെറുശ്ശേരി ഉസ്താദിന് സാധിച്ചു.ഏത് കിത്താബില്‍, എവിടെ, ആര് ഈ വിഷയം വിശദീകരിക്കുന്നുണ്ടെന്ന് ഓര്‍മ്മയില്‍ നിന്നെടുത്തുപറയാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
അദ്ദേഹത്തിന്റെ ഓരോ പ്രഭാഷണവും അങ്ങേയറ്റം പണ്ഡിതോചിതമായിരുന്നു. അനേക ഗ്രന്ഥങ്ങള്‍ വായിച്ചാല്‍ മാത്രം ലഭിക്കുന്ന അറിവുകള്‍ ഒരൊറ്റ പ്രഭാഷണത്തിലൂടെ സദസ്സിന് കൈമാറാന്‍ കഴിയുന്ന മഹാനവര്കളുടെ അപാരമായ കഴിവ് എല്ലാവരെയം അത്ഭുതപ്പെടുത്തി.
ശംസുല്‍ ഉലമാ ഇ.കെ അബൂബക്കര്‍ മുസ്്‌ലിയാരുടെ പിന്‍ഗാമിയായി 1996 ലാണ് കേരളത്തിലെ ഏറ്റവും വലിയ മതപണ്ഡിത സഭയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ജനറല്‍ സെക്രട്ടറി പദത്തിലെത്തുന്നത്.
സമസ്തയുടെ പ്രസിഡന്റായിരുന്ന കണ്ണിയത്ത്് അഹ്മദ് മുസ്്‌ലിയാരും ശംസുല്‍ ഉലമാ ഇ.കെ അബൂബക്ര്‍ മുസ്്‌ലിയാരും വാര്‍ധക്യ കാലത്ത് കര്‍മശാസ്ത്ര വിഷയങ്ങളില്‍ തീര്‍പ്പ് കല്‍പിക്കാന്‍ സൈനുല്ഉലമായെ ഏല്‍പിച്ചിരുന്നു.
രണ്ടു പതിറ്റാണ്ടിലേറെ കേരളത്തിലെ മുസ്ലിംകളുടെ മത നേതൃത്വം
വഹിച്ചിട്ടും അതിന്റെ ലക്ഷണമൊന്നും മഹാനവര്കൾ കാണിച്ചില്ല .എടുത്തു ചാടി അഭിപ്രായം
പറഞ്ഞില്ല.പബ്ലിസിറ്റി ഒരിക്കലും ആഗ്രഹിച്ചില്ല.കോലാഹലങ്ങൾ
ഇഷ്ട്ടപ്പെട്ടില്ല.മീഡിയകളെ തേടി പോയില്ല.
അല്ലാഹുവിന്റെ സ്മരണയിലായി ശാന്തമായി നീങ്ങിയ ആ മഹാ
ജീവിതം സത്യം തുറന്നു പറയാൻ എപ്പോഴും ആര്ജ്ജവം കാണിച്ചു .എല്ലാവരെയും ഒരു
പോലെ സ്വീകരിച്ചു. ആദർശത്തിൽ വിട്ടു വീഴ്ച കാണിച്ചില്ല. അതെ സമയം അതിന്റെ
പേരില് ആരെയും അപമാനിക്കാൻ ശ്രമിച്ചില്ല.
ഏതു പ്രശ്നങ്ങള്ക്കും പരമ്പരാഗത കിതാബുകളിൽ നിന്ന് അവരുടെ
അപാരമായ ബുദ്ധി പരിഹാരം നിർദ്ദേശിച്ചു.അതിനെ എല്ലാവര്ക്കും മനസ്സിലാവുന്ന വിധത്തിൽ
ഉദാഹരണങ്ങളും ഫില്തവും ചേർത്ത് ഭംഗിയായി അവതരിപ്പിച്ചു .അവരുടെ പ്രസംഗങ്ങകളും വളരെ
ലളിതവും അതെ സമയം ആശയ സമ്പൂർണ്ണവുമായിരുന്നു. ചിന്തിക്കാനും ചിരിക്കാനും
പഠിക്കാനും അതിൽ കഴമ്പുണ്ടായിരുന്നു.
സമസ്തയുടെ മുന്കാല പ്രമേയങ്ങളും ഫത് വകളും എല്ലാം
അദ്ദേഹത്തിന് മന:പാഠമായിരുന്നു.
എന്ന് വേണ്ട കിതാബുകളൊക്കെ ആ ഹൃദയത്തിലലിഞ്ഞു
ചേർന്നിരുന്നു.
എന്നിട്ടും ഒരു സാധാരണക്കാരനെ പോലെ ജീവിക്കാൻ അദ്ദേഹം
ഇഷ്ട്ടപ്പെട്ടു .
വീട്ടു ജോലികളിൽ സഹായിച്ചു. സ്ഥിരമായി മർക്കറ്റീൽ പോയി
വീട്ടിലേക്കു വേണ്ട സാധനങ്ങൾ വാങ്ങി കൊണ്ട് വന്നു.
വിശ്രമം അദ്ദേഹം ഇഷ്ടപ്പെട്ടില്ല..
പുലര്ച്ചെ മൂന്നു മണിയോടെ തുടങ്ങുന്ന മഹാനവര്കളുടെ
ദിവസം രാത്രി വൈകി വരെ എപ്പോഴും പ്രവര്ത്തന നിരതമായിരുന്നു.
രാത്രി ഏതാനും മണിക്കൂറുകൾ മാത്രമേ കാര്യമായ
വിശ്രമമുണ്ടായിരുന്നുള്ളൂ.
ചെറുപ്പം മുതലേ തിങ്കൾ,വ്യാഴമടക്കമുള്ള സുന്നത്ത് നോമ്പുകൾ അദ്ദേഹം
ഒഴിവാക്കിയില്ല.
അതെ ,സൈനുൽ ഉലമ ചെറുശ്ശേരി ഉസ്താദിനു പകരം സൈനുൽ ഉലമ മാത്രം.എല്ലാവരും അത്
നേരിൽ കണ്ടു അനുഭവിച്ചറിഞ്ഞിരുന്നു .
കണ്ണിയതുസ്താദും ശംസുൽ ഉലമയുമൊക്കെ അത് നമ്മുടെ മുമ്പിൽ പല
തവണ സാക്ഷിപ്പെടുത്തിയിരുന്നു.
അത് കൊണ്ടാണ് മഹാനവര്കൾ അസുഖത്തിലായിരുന്നപ്പോഴൊക്കെ
നാട്ടിലും മറു നാട്ടിലും എന്ന് മാത്രമല്ല പുതിയ തലമുറയുടെ ആശയ വിനിമയ
കേന്ദ്രങ്ങളായ സോഷ്യൽ മീഡിയകളിൽ വരെ എപ്പോഴും മഹാന് വേണ്ടിയുള്ള പ്രാർഥനകൾ മുഴങ്ങി
കൊണ്ടിരുന്നു.
അവരുടെ വഫാത് വലിയ ഞെട്ടലോടെയാണ് അവർ കേട്ടത്.ലക്ഷങ്ങൾ അവരെ
യാത്രയയക്കാൻ ഒഴുകിയെത്തി .പലരും ഈ നികത്താനാവാത്ത നഷ്ടം ഓർത്ത് തേങ്ങി
കരയുകയായിരുന്നു
.നാട്ടിലും വിദേശത്തും എല്ലാ മുസ്ലിം വിഭാഗങ്ങളും മഹാനവര്കളുടെ
പേരില് വിപുലമായി അനുസ്മരണവും ജനാസ നമസ്കാരവും നടത്തി.
ജീവിത കാലത്ത് പത്രങ്ങളിൽ നിന്നും മീഡിയകളിൽ നിന്നും
പരമാവധി മാറി നിന്ന ശൈഖുനായുടെ വേര്പാട് പത്രങ്ങളിലൊക്കെ പേജുകൾ നിറച്ചു .
ചാനലുകൾ അന്ത്യ കർമങ്ങൾ ഓരോന്നും ഒപ്പിയെടുത്തു.
ജന സഞ്ചയത്തിന്റെ ഒഴുക്ക് കണ്ടപ്പോഴായിരുന്നു നാട്ടുകാര്‍ പോലും മഹാനെ ശരിക്ക് മനസ്സിലാക്കിയത്
.ജീവിക്കുംപോഴല്ല,യഥാർത്ഥത്തിൽ മരിക്കുമ്പോഴാണ് ഒരാൾ മഹാനാകുന്നത് എന്ന് പറയപ്പെടാറുണ്ട്..അത്
ശൈഖുനായുടെ ജീവിതവും മരണവും തെളിയിച്ചു . വിനയത്തിൽ പൊതിഞ്ഞ ആ ഗിരിമ മരണത്തോടെ
എലാവരും വെള്ളി വെളിച്ചത്തിൽ കണ്ടു..
മടങ്ങി വരില്ല ഇത് പോലെ ഒരു ചരിത്രം..ഒരു പണ്ഡിതൻ .
എല്ലാവരും തുറന്നു പറഞ്ഞു - ഈ കാലഘട്ടത്തിന്റെ അനുഗ്രഹവും തുല്യതയില്ലാത്ത
ഉഖ്രവിയായ പണ്ഡിതനും മാതൃകാ യോഗ്യനുമായിരുന്നു ശൈഖുനാ സൈനുൽ
ഉലമ.
വിശ്രമമില്ലാതെ പരിശുദ്ധ ദീനിന് വേണ്ടി
കഠിന പ്രയത്നം നടത്തിയസൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍ തന്റെപ്രസ്ഥാനത്തിന്റെ തൊണ്ണൂറാം വാര്ഷികത്തിന്റെ വിജയ പരസമാപ്തിയുടെ ഉടനെ തന്നെ തന്റെ നിഷ്കളങ്ക
ജീവിതത്തിനു ലക്ഷങ്ങളുടെ സാക്ഷ്യം ഉറപ്പു വരുത്തി അല്ലാഹുവിങ്കലേക്ക് മടങ്ങി.
ശൈഖുന വഫാതയെങ്കിലും ഇന്നും ദാറുൽ ഹുദായുടെ
പള്ളിമുറ്റത്ത് അവരുടെ വിശ്രമ സ്ഥലത്ത് ആത്മീയ പ്രഭ ചൊരിഞ്ഞു കൊണ്ടിരിക്കുന്നു എപ്പോഴും അവരുടെ മക്കളും (ശിഷ്യരും) അനുയായികളും ,(പ്രത്യേകിച്ച് അഞ്ചു വഖ്‌ത് നിസ്കാരങ്ങൾക്ക് ശേഷം)
പ്രാർഥനകൾ നടത്തുന്നു.ഖുര്-ആൻ പാരായണം ചെയ്യുന്നു .
അവരുടെ ഓർമ്മകൾ മരിക്കില്ല..അവരുടെ കര്മങ്ങളും ..
(ലേഖനത്തിന്റെ ബാക്കി ഭാഗം താഴെ കാണുക )
ജനനം
നിരവധി പണ്ഡിതര്‍ പിറവിയെടുത്ത തറവാട്ടിലായിരുന്നു സൈനുല്‍ ഉലമാ സൈനുദ്ദീന്‍ മുസ്ലിയാരുടെ ജനനം.
പ്രശസ്ത പണ്ഡിതകുടുംബമായ ഖാസിയാരകത്തു നിന്ന് കേരളത്തിന്റെ ഇസ്‌ലാമിക വിജ്ഞാന രംഗത്ത് ലഭിച്ച അസാധാരണ പ്രതിഭയായിരുന്നു സൈനുല്‍ ഉലമ സൈനുദ്ദീന്‍ മുസ്‌ല്യാര്‍.
(മഖ്ദൂമികള്‍ക്ക് ശേഷം ഒരു നൂറ്റാണ്ടിലേറെയായി ഖാസിയാരകം ഖാസിമാരായി തുടര്‍ന്ന് വരുന്നത് ചെറുശ്ശേരി കുടുംബത്തിലെ പണ്ഡിതരാണ്)
പിതാവ് മുഹമ്മദ് മുസ്ലിയാരുടെ പിതാവ് സൈനുദ്ദീന്‍ മുസ്ലിയാരും അദ്ദേഹത്തിന്‍െറ പിതാവ് കുഞ്ഞാമുട്ടി മുസ്ലിയാരും പ്രഗല്ഭ പണ്ഡിതന്മാരായിരുന്നു.
സങ്കീര്‍ണമായ ഫത്‌വകള്‍ക്കായി മുന്‍കാലങ്ങളില്‍ തന്നെ ആളുകള്‍ ചെറുശ്ശേരി കുടുംബത്തിലെ പണ്ഡിതരെ സമീപിക്കുമായിരുന്നു. സൈനുല്‍ ഉലമാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്്‌ല്യാരിലൂടെ ആ സ്ഥിതി തുടര്‍ന്നു.
പ്രമുഖ പണ്ഡിതനായിരുന്ന ചെറുശ്ശേരി മുഹമ്മദ് മുസ്‌ലിയാരുടെയും ബംഗാളത്ത് പാത്തുമ്മുണ്ണിയുടെയും മകനായി 1937ല്‍ കൊണ്ടോട്ടിക്കടുത്ത് മൊറയൂരിലാണ് ജനനം.
മൊറയൂര്‍ പള്ളിപ്പറമ്പില്‍ ശൈഖ് മൊല്ലയുടെ ഓത്തുപള്ളിയിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.
പിന്നീട് കൊണ്ടോട്ടി സ്‌കൂളില്‍ എട്ടുവര്‍ഷം പഠിച്ചു.
തുടര്‍ന്ന് ദര്‍സ് പഠനത്തിലേക്ക് തിരിയുകയായിരുന്നു. പ്രമുഖ പണ്ഡിതനായിരുന്ന പിതാവ് മുഹമ്മദ് മുസ്്‌ലിയാരുടെ ശിക്ഷണത്തിലായിരുന്നു ഏഴുവര്‍ഷം.
പിന്നീട് മഞ്ചേരിയില്‍ ഓവുങ്ങല്‍ അബ്ദുറഹ്്മാന്‍ മുസ്്‌ലിയാരുടെ ദര്‍സില്‍ രണ്ടു വര്‍ഷവും ചാലിയത്ത് ഓടക്കല്‍ സൈനുദ്ദീന്‍ മുസ്്‌ലിയാരുടെ ദര്‍സില്‍ ഒരു വര്‍ഷവും പഠനം നടത്തി.
സൈനുല്‍ ഉലമാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്്‌ലിയാരുടെ പിതാവ് മുഹമ്മദ് മുസ്്‌ലിയാര്‍ കണ്ണിയത്ത് അഹമ്മദ് മുസ്്‌ലിയാരുടെ സഹപാഠിയായിരുന്നു.
ബാല്യകാലംമുതലേ അടക്കാനാവാത്ത വിജ്ഞാനദാഹം സൈനുല്‍ ഉലമാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാരുടെ സവിശേഷതയായിരുന്നു.അസാമാന്യമായ ഗ്രഹണശേഷി, ഓര്‍മശക്തി എന്നിവയാലും അദ്ദേഹം അനുഗ്രഹിക്കപ്പെട്ടു.
വെല്ലൂരിലെ ബാഖിയാത്ത് സ്വാലിഹാത് എന്ന ഇസ്ലാമിക കലാലയത്തില്‍ ചേര്‍ന്ന് പഠിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോഴായിരുന്നു പിതാവിന്‍െറ ഉപദേശം -‘നീ ബാഖിയാത്തിലൊന്നും പോകേണ്ടതില്ല.
അവിടെ പഠനം നടത്തിയവര്‍ നിന്നെത്തേടി നിന്‍െറ അരികിലത്തൊതിരിക്കില്ല’.
പിതാവിന്‍െറ ഈ വാക്കുകള്‍ അക്ഷരാര്‍ഥത്തില്‍ പുലര്‍ന്നു.
ബാഖിയാത്തിലും ഇതര പുകള്‍പെറ്റ സ്ഥാപനത്തിലുംനിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയവര്‍ അദ്ദേഹത്തെത്തേടി എത്തിക്കൊണ്ടിരുന്നു.
സമസ്തയില്‍:
1974ല്‍, തന്റെ യുവത്വകാലത്ത് തന്നെ സമസ്തയുടെ ഉന്നതാധികാര സമിതിയായ 'മുശാവറ'യിലെത്തിയ സൈനുല്‍ഉലമ തൊട്ടടുത്ത വര്‍ഷം തന്നെ 'ഫത്വാ' കമ്മിറ്റിയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.
കര്‍മശാസ്ത്രത്തില്‍ സൈനുല്‍ ഉലമായുടെ അഗാധമായ പാണ്ഡിത്യം തിരിച്ചറിഞ്ഞ ശംസുല്‍ ഉലമാ ഇ.കെ അബൂബക്കര്‍ മുസ്്‌ലിയാര്‍ അദ്ദേഹത്തെ സമസ്തയുടെ ഫത്‌വ കമ്മിറ്റിയുടെ കണ്‍വീനറാക്കുകയായിരുന്നു.
(ശംസുല്‍ ഉലമാക്കു ശേഷംദീര്‍ഘകാലം ഇതിന്റെ ചെയര്‍മാനാവുകയും ചെയ്തു).
ഫത്‌വ കമ്മിറ്റിയിലെത്തുന്നതും അല്ലാത്തതുമായ പല സങ്കീര്‍ണ്ണമായ കര്‍മ്മ ശാസ്ത്ര വിഷയങ്ങള്‍ക്കും 'മസ്അല' കണ്ടെത്താന്‍ കണ്ണിയത്ത് ഉസ്താദും ശംസുല്‍ ഉലമയുമടക്കമുള്ള പണ്ഡിതര്‍ ചുമതലപ്പെടുത്തിയിരുന്നത് സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാരെയായിരുന്നു.
സമസ്തയുടെ പ്രസിഡന്റായിരുന്ന കണ്ണിയത്ത്് അഹ്മദ് മുസ്്‌ലിയാരും ശംസുല്‍ ഉലമാ ഇ.കെ അബൂബക്ര്‍ മുസ്്‌ലിയാരും വാര്‍ധക്യ കാലത്ത് കര്‍മശാസ്ത്ര വിഷയങ്ങളില്‍ തീര്‍പ്പ് കല്‍പിക്കാന്‍ സൈനുല്ഉലമായെ ഏല്‍പിച്ചിരുന്നു.
ശംസുല്‍ ഉലമാ ഇ.കെ അബൂബക്കര്‍ മുസ്്‌ലിയാരുടെ പിന്‍ഗാമിയായി 1996 ലാണ് കേരളത്തിലെ ഏറ്റവും വലിയ മതപണ്ഡിത സഭയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ജനറല്‍ സെക്രട്ടറി പദത്തിലെത്തുന്നത്.
(മരണത്തിന് മുമ്പ് തന്നെ പിന്‍ഗാമി ആരായിരിക്കണമെന്നതിന്റെ വ്യക്തമായ സൂചനകള്‍ ശംസുല്‍ ഉലമ സമൂഹത്തിനു നല്കിയിരുന്നു; സമസ്തയുടെ എഴുപതാം വാര്‍ഷിക സമ്മേളനത്തില്‍ ഉദ്ഘാടന പ്രസംഗം കഴിഞ്ഞ് തന്റെ കസേരയില്‍ സൈനുല്ഉലമായെ പിടിച്ചിരുത്തിയാണ് ശംസുല്‍ ഉലമ വേദിവിട്ടത്)
കോടങ്ങാട്-ചെമ്മാട്-ദാറുല്‍ ഹുദാ:
കൊണ്ടോട്ടി കോടങ്ങാട് ജുമാമസ്ജിദില്‍ 20 വര്‍ഷത്തോളം അദ്ദേഹം മുദ്‌രിസായിരുന്നു.
1977 സെപ്റ്റംബര്‍ 25 മുതല്‍ ചെമ്മാട് മസ്ജിദില്‍ മുദരിസ്സായിരുന്ന സൈനുല്‍ ഉലമാ 1994 വരെ ഈ മഹല്ലിലെയും മറ്റും വിശ്വാസികളുടെ അത്താണിയായി.
എം.എം. ബശീര്‍ മുസ്ലിയാരുടെ വിയോഗത്തോടെ 1994ല്‍ ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി പ്രിന്‍സിപ്പലായി തെരഞ്ഞെടുക്കപ്പെട്ട സൈനുല്‍ ഉലമ തിരക്കുപിടിച്ച സാഹചര്യങ്ങളില്‍ പോലും ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിലെ ക്ളാസുകള്‍ക്ക് കൃത്യമായി എത്തിയിരുന്നു.
മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തമായി നാടന്‍ ഉദാഹരണങ്ങളും കഥകളും അനുഭവങ്ങളുമെല്ലാം ചേര്‍ത്ത് സങ്കീര്‍ണമായ കര്‍മശാസ്ത്ര മസ്അലകളും ഹദീസുകളും വിശദീകരിക്കുന്ന രീതിയായിരുന്നു സൈനുല്‍ ഉലമ സ്വീകരിച്ചിരുന്നത്.
സമസ്തയും പോഷക ഘടകങ്ങളും സഹസ്ഥാപനങ്ങളും ഏറ്റവും വലിയ വളര്‍ച്ച കൈവരിച്ച രണ്ട് ദശകങ്ങളിലാണ് സൈനുല്‍ ഉലമാ സൈനുദ്ദീന്‍ മുസ്‌ല്യാര്‍ സമസ്തക്ക് നേതൃത്വം നല്‍കിയത്.
ദര്‍സ് നടത്തിയും കലാലയങ്ങളുടെ സാരഥിയായും പണ്ഡിതസഭയുടെ തലപ്പത്തിരുന്നും മഹല്ലുകളുടെ ഖാദി സ്ഥാനങ്ങള്‍ വഹിച്ചും വിശ്രമമില്ലാത്ത സേവനം നടത്തുമ്പോള്‍ സൈനുല്‍ ഉലമ രോഗങ്ങള്‍പോലും അവഗണിച്ചു.
(മരണത്തിനു മുമ്പ് രോഗ ലക്ഷണം വന്നപ്പോഴും (മഹത്തായ ഫിഖ്ഹ് ഗ്രന്ഥം) തുഹ്ഫ ക്ലാസ് കഴിഞ്ഞു വന്നു രണ്ടു മൂന്നു വിഭാഗം ആളുകള്ക്ക് ഫത് വ കൊടുക്കുന്ന തിരക്കിലായിരുന്നു)
അമൂല്യ വിജ്ഞാനങ്ങളുടെ വലിയ നിധികളായിരുന്ന അവരുടെപ്രഭാഷണങ്ങളും വിഷയാവതരണങ്ങളും,എഴുത്തുകളും, അധ്യാപനങ്ങളും ..എല്ലാം അവരുടെ മഹത്വം സാക്ഷ്യപ്പെടുത്തി.
ശൈഖുനാക്ക് നേരത്തെ മരണത്തിന്റെ സൂചന ലഭിച്ചിരുന്നു.
.കുറച്ചു നാളുകല്ക്കപ്പുറം തന്റെ കിതാബുകളൊക്കെ അല്പാല്പമായി കൊണ്ട് വന്നു ദാറുല്‍ ഹുദാ
ഇസ്ലാമിക് യൂനിവേഴ്സിറ്റി ലൈബ്രറിയിലേക്ക് വഖഫ് ചെയ്തിരുന്നു...മാത്രമല്ല എന്നെ ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റിയിൽ മര്ഹൂം ബാപ്പുട്ടി ഹാജിക്ക് സമീപം മറവു ചെയ്യണമെന്നും ശൈഖുനാ വസ്വിയ്യത്ത് ചെയ്തിരുന്നു...
(നാല് പതിറ്റാണ്ട് ജീവിതം ചെലവിട്ട ചെമ്മാട്ടുതന്നെ അന്ത്യവിശ്രമവും നല്‍കി നാടും അദ്ദേഹത്തെ ആദരിച്ചു)
ശൈഖുനാക്ക് തിരക്ക് വാര്ധിച്ചത് മൂലം കഴിഞ്ഞ ഏതാനും വര്ഷങ്ങളായി തുഹ്ഫയടക്കമുള്ള രണ്ടു വലിയ ഫിഖ്ഹ് ക്ലാസ്സുകളായിരുന്നു ശൈഖുനാ നിർവ്വ ഹിച്ചിരുന്നത്.
കഴിഞ്ഞ വര്ഷം ശൈഖുനാ ഒരു മാറ്റം ആഹ്രഹിച്ചു. അവസാന കാലത്ത് ഹദീസ് കൊണ്ട് വ്യാപ്ര്താരവണമെന്നാണ് മഷാഇഖുമാർ പറഞ്ഞിരിക്കുന്നത് എന്ന് പറഞ്ഞു ഫിഖ്‌ഹിൽ തുഹ്ഫ മാത്രം നില നിര്ത്തി ഹദീസിന്റെ (സ്വഹീഹ് മുസ്ലിം) ക്ലാസ്സ് ചോദിച്ചു വാങ്ങുകയായിരുന്നു.
(അതിൽ അമ്രുബ്നുൽ ആസ്വ് (റ) വിന്റെ മരണ ശയ്യയും അനന്തര കര്മ്മവുമായി ബന്ധപ്പെട്ട ഹദീസായിരുന്നു ശൈഖുനാ അവസാനമായി ഓതി ക്കൊടുത്ത ഹദീസ്).
വ്യക്തിജീവിതത്തിലും പെരുമാറ്റത്തിലും ആരാധനാ കാര്യങ്ങളിലുമെല്ലാം വളരെ സൂക്ഷ്മത പുലര്‍ത്തിയിരുന്ന സൈനുല്‍ഉലമാ സൈനുദ്ദീന്‍ മുസ്‌ല്യാര്‍ എല്ലാ അര്‍ത്ഥത്തിലും സമകാലിക സമൂഹത്തിന് മാതൃകയാണ്.
ശൈഖുനാ-അറിവിന്റെ മഹാ സാഗരം- മറഞ്ഞെങ്കിലും അവരുടെ ഫത്വകളും പ്രഭാഷണങ്ങളും എഴുത്തുകളും നമുക്കായി വെളിച്ചം വീശും.ഇന്ഷാ അല്ലാഹ് . മഹാനവര്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ--
ശൈഖുനാ-അറിവിന്റെ മഹാ സാഗരം- മറഞ്ഞെങ്കിലും അവരുടെ ഫത്വകളും പ്രഭാഷണങ്ങളും എഴുത്തുകളും നമുക്കായി വെളിച്ചം വീശും.ഇന്ഷാ അല്ലാഹ് . മഹാനവര്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ--
------------------------------------------------------------------------------------------
സൈനുല്‍ ഉലമാ ചെറുശ്ശേരി സൈനുദ്ദീന് മുസ്‌ലിയാര്‍ അനുസ്മരണപ്രഭാഷണം
സൈനുല്‍ ഉലമാ ചെറുശ്ശേരി സൈനുദ്ദീന് മുസ്‌ലിയാര്‍-ജനാസ
പ്രിയനേതാവിനെ ഒരു നോക്കു കാണാന്‍ ജനസഞ്ചയം ഒഴുകി എത്തിയപ്പോൾ
-------------------------------------------
അവസാനത്തെ ജനാസ നമസ്കാരത്തിന് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി മുറ്റത്ത് സമസ്ത ട്രഷറർ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള് നേതൃത്വം നൽകിയപ്പോൾ
(ഓരോ അരമണിക്കൂര്‍ ഇടവിട്ടാണ് നമസ്‌കാരങ്ങള്‍ നടന്നത്.)
------------------------------------------------------------------------
മഹാനവര്കളുടെ ലഘു പ്രഭാഷണം
വിനയത്തിന്റെ ആൾ രൂപം
========================================================
18/02/2016:ശൈഖുനാ വാഫാതായ വിവരം.......
18/2/16 വ്യാഴാഴ്ച പുലർച്ചെയാണ് ശൈഖുനാ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ച്
വാഫാതായത്.വിവരം അറിഞ്ഞ ഉടനെ തന്നെ ജന്മ നാടായ കൊണ്ടോട്ടി ജനസാഗരമായി തീര്ന്നു.
ജനത്തിരക്ക്
മൂലം ഭൂരിഭാഗം ആളുകള്ക്കും ജനാസ ദർശിക്കാൻ സാധിച്ചില്ല. പലതവണകളായി ജനാസ
നമസ്കാരം നടന്നു .
ഉച്ചക്ക് പന്ത്രണ്ടരയോടെ താന്‍ ദീര്‍ഘകാലം സേവനം ചെയ്ത ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിലേക്ക് മയ്യിത്ത് കൊണ്ടുപോയി.
പ്രിയനേതാവിനെ ഒരു നോക്കു കാണാന്‍ ലക്ഷക്കണക്കിന് ആളുകള്‍ ദാറുൽഹുദായിലേക്ക് മല വെള്ള പ്പാച്ചിൽ പോലെ ഒഴുകിയെത്തി.മഹാഭൂരിഭാഗവും മയ്യിത്ത് കാണാനാവാതെ പാണ്ഡിത്യത്തിന്റെ സൂര്യതേജസ്വിക്ക് വിട നല്‍കുകയായിരുന്നു.
നിരവധി തവണ നടന്ന ജനാസ നമസ്‌കാരങ്ങള്‍ക്ക് പ്രമുഖ പണ്ഡിതര്‍ നേതൃത്വം നല്‍കി.
ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി മുറ്റത്ത് പ്രത്യേകം തയ്യാര്‍ ചെയ്ത സ്ഥലത്ത് ഓരോ അരമണിക്കൂര്‍ ഇടവിട്ടാണ് നമസ്‌കാരങ്ങള്‍ നടന്നത്.
കൊണ്ടോട്ടി ഖാസിയാരകം ജുമുഅത്ത് പള്ളിയില്‍ നടന്ന
ആദ്യ മയ്യിത്ത് നമസ്‌കാരത്തിന്കോഴിക്കോട് ഖാസി
സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലിനേതൃത്വം നല്‍കി.
തുടര്‍ന്ന് പള്ളി അങ്കണത്തില്‍ നടന്ന നമസ്‌കാരങ്ങള്‍ക്ക്
കെ.എ. റഹ്മാന്‍ ഫൈസി, മൂസ്സക്കുട്ടി ഹസ്രത്ത് തുടങ്ങിയവര് നേതൃത്വം നല്കി.
ആദ്യ മയ്യിത്ത് നമസ്‌കാരത്തിന്കോഴിക്കോട് ഖാസി
സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലിനേതൃത്വം നല്‍കി.
തുടര്‍ന്ന് പള്ളി അങ്കണത്തില്‍ നടന്ന നമസ്‌കാരങ്ങള്‍ക്ക്
കെ.എ. റഹ്മാന്‍ ഫൈസി, മൂസ്സക്കുട്ടി ഹസ്രത്ത് തുടങ്ങിയവര് നേതൃത്വം നല്‍കി.
ചെമ്മാട് ദാറുല്‍ഹുദാ കാമ്പസില്‍ നടന്ന നമസ്‌കാരങ്ങള്‍ക്ക് സമസ്ത ട്രഷറര്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങള്, മുശാവറ അംഗങ്ങളായ എ മരക്കാര്‍ ഫൈസി, വാവാട് കുഞ്ഞിക്കോയ മുസ്്‌ലിയാര്‍, വല്ല്യാപ്പള്ളി ഇബ്‌റാഹീം മുസ്്‌ലിയാര്‍, സി.കെ.എം സ്വാദിഖ് മുസ്്‌ലിയാര്‍, മാണിയൂര്‍ അഹ്മദ് മുസ്്‌ലിയാര്‍, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മകന്‍ സ്വാദിഖ് തുടങ്ങിയവര് നേതൃത്വം നല്കി
==============================================================
സൈനുല്‍ ഉലമാ ചെറുശ്ശേരി സൈനുദ്ദീന് മുസ്‌ലിയാര്‍ :
അനുസ്മരണ ഗാനം
-----------------------------------