Search This Blog

Search This Blog

Saturday, December 31, 2016

കണ്ണിയത്ത് ഉസ്താദ് ,ശംസുൽ ഉലമ,സൈനുൽ ഉലമ :നമ്മെ വിസ്മയിപ്പിച്ച മൂന്നു പണ്ഡിത ജ്യോതിസ്സുകൾ


,
      റഈസുല്‍ മുഹഖിഖീന്‍ ശൈഖുനാ  കണ്ണിയത്ത് അഹ്മദ് മുസ്ലിയാർ


          
               കണ്ണിയത്ത് ഉസ്താദ്  - ദുആ

                                                                   
സൂക്ഷ്‌മ ജ്ഞാനം കൊണ്ടും അതീവ സൂക്ഷ്മമായ ജീവിതം കൊണ്ടും പേര് കേട്ട മഹാനായ പണ്ഡിത തേജസ്സ്/  കണ്ണിയത്ത് ഉസ്താദ്  സമസ്തയുടെ ഉദ്ഭവം മുതൽ  മുസ്ലിം കേരളത്തെ വഴി നടത്തിയ മഹനായിരുന്നു..
കൃത്യതയാർന്ന ചോദ്യങ്ങളും വളച്ചു കെട്ടില്ലാത്ത ഉത്തരങ്ങളും അവരുടെ തഖ്‌ഹ്ഖീഖിന്റെ അടയാളമായിരുന്നു..

വാഴക്കാട്‌ നിന്ന് നടന്നു കോഴിക്കോട് മുശാവറ യോഗത്തിനു പോയിരുന്ന ശൈഖുനായുടെ ദുആയിലെ -യാ വദൂദ് ..യാ വദൂദ് ..ഇന്നും അനേക ആയിരങ്ങളുടെ കർണ പുടങ്ങളിൽ മുഴങ്ങുന്നുണ്ടാവും..


വാഴക്കാടാണ് ശൈഖുനായുടെ മഖ്‌ബറ ...

അവരുടെ പദവി അള്ളാഹു ഉയർത്തട്ടെ ..ആമീൻ.

                                                                     
 


                                          


                                                                             
                                                                               
                                                                             

                                                                                 
                                                                                           
--------------------------------------------------------------------------------------------------------------




,                          ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്ലിയാർ


                                         
                                                  ശംസുല്‍ ഉലമ -   പ്രസംഗം 


നാൽപതു വർഷത്തോളം സമസ്തയുടെ  ജനറൽ സിക്രട്ടറിയായിരുന്ന ശംസുൽ ഉലമായാണ് സമസ്തയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിസ്മയം സൃഷ്ട്ടിച്ചത്.

 .ക്രൈസ്തവ മിഷനറിയെയും ഖാദിയാനികളെയും പുത്തൻവാദികളെയും ശൈഖുനാ  നിലം പരിശാക്കി മുസ്ലിം ഉമ്മത്തിനെ വലിയ വിപത്തുകളിൽ നിന്ന് രക്ഷിച്ചു.

അറിവിന്റെ പര്യായമായിരുന്ന ശംസുൽ ഉലമ.ആത്മീയ ലോകത്തും കാലം കണ്ട മഹാ ജ്യോതിസ്സായിരുന്നു...

ഫിഖ്ഹ്,ഹദീസ് ,തഫ്സീർ,തുടങ്ങി എല്ലാ മേഖലകളിലും അവർ ഒരു മഹാ  അദ്‌ഭുതമായിരുന്നു എന്ന് അവരുടെ സഹസ്രക്കണക്കിനു ശിഷ്യരും സമകാലിക പണ്ഡിതരും സാക്ഷ്യപ്പെടുത്തുന്നു..

പുതിയങ്ങാടിയിലെ വരക്കല്‍ മുല്ലക്കോയ തങ്ങളുടെ മഖാമിനടുത്ത്‌ അന്ത്യവിശ്രമം കൊള്ളുന്നു. അല്ലാഹു
അവരുടെ സ്ഥാനം അള്ളാഹു ഉയർത്തട്ടെ..

                                                                           

                                                                           

                                                                               
                                                                           
                                                               



                                                                           


---------------------------------------------------------------------------------------------------------------------


സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന് മുസ്ലിയാർ


   
സൈനുൽ ഉലമ - പ്രസംഗം  

കണ്ണിയത്തുസ്താദും ശംസുൽ ഉലമയും തങ്ങളുടെ പിന്ഗാമിയെന്നോണം പലപ്പോഴും അവതരിപ്പിക്കുകയും വലിയ  അംഗീകാരങ്ങൾ  നൽകുകയും ചെയ്ത മഹാ പണ്ഡിതാനായിരുന്നു സൈനുൽ ഉലമ.. 

പതിനെട്ടാം വയസും മുതൽ അവസാന നിമിഷം വരെ ആറ് പതിറ്റാണ്ട്കാലം മതാദ്ധ്യാപന രംഗത്ത് സജീവമായി നിലകൊള്ളാനുംആയിരക്കണക്കിന് ശിഷ്യഗണങ്ങളെ വാര്‍ത്തെടുക്കാനും സൗഭാഗ്യം ലഭിച്ച  മഹാനവര്കൾ 

കേരളത്തിലെ ഏറ്റവും വലിയ മതപണ്ഡിത സഭയായ സമസ്ത   കേരള ജംഇയ്യത്തുല്‍ ഉലമായുടെ  ഇരുപതു വര്ഷക്കാലത്തെ  ജനറല്‍ സെക്രട്ടറിയും ഫത് വാ   കമ്മിറ്റി ചെയർമാനും നിരവധി മഹല്ലുകളുടെ  ഖാസിയും  ദാറുൽ  ഹുദാ  ഇസ്ലമിക്  യുനിവേസ്ര്സിടി പ്രോ: ചാൻസ്സലറും  ഒട്ടനേകം സംഘടനകളുടെയും സ്ഥാപനങ്ങളുടെയും തലവനുമായിരുന്നു .

അവരുടെ ഫതവക്കു മുന്നിൽ എലാവരും തല കുനിച്ചു.അതി ബുദ്ധിമാനായിരുന്ന സൈനുൽ ഉലമ  മഹല്ലുകളിലെ പ്രശ്നങ്ങൾ  പരിഹരിക്കാൻ അതി വിദഗ്ധരായിരുന്നു..

കിതാബ് നോക്കാതെ എന്ത് ചോദ്യമായിരുന്നാലും ഉടനടി മറുപടി വരും .

ആധികാരിക ഗ്രന്ഥങ്ങളുദ്ധരിച്ച് അപ്പോള്‍ തന്നെ മറുപടി നല്‍കും.  രേഖാമൂലം ലഭിക്കുന്ന ചോദ്യത്തിന് അപ്പോള്‍തന്നെ മറുപടിയും എഴുതി നല്‍കും. ആധികാരിക ഗ്രന്ഥങ്ങളുടെ പേരും വിഷയം പ്രതിപാദിച്ച പേജ് നമ്പറും വരെ ആ മറുപടിയിലുണ്ടാകും

അനന്തരസ്വത്ത് ഓഹരി വെക്കുന്ന കേസുകള്‍ ഞൊടിയിടയില്‍ തീര്‍പ്പുകല്‍പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് കേരളത്തിലെ പ്രമുഖരായ പണ്ഡിതന്മാരും നിയമജ്ഞരും അംഗീകരിച്ച കാര്യമാണ്.
നികാഹ് , വഖ് ഫ് ഏത് ചോദ്യമായാലും കിതാബ് കാണാതെ ഞൊടിയിടയിൽ മറുപടി.

ടെസ്റ്റ് ട്യൂബ് ശിശുവും ക്ലോണിങുമെല്ലാം  ഉണ്ടായപ്പോള്‍ വിശുദ്ധ ഖുര്‍ആനിന്റെയും പ്രശസ്ത കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളുടെയും മഹാപണ്ഡിതന്മാരുടെയും വ്യാഖ്യാനങ്ങള്‍ക്കൊത്ത് ഫത്‌വ നല്‍കാന്‍ ചെറുശ്ശേരി ഉസ്താദിന് സാധിച്ചു.ഏത് കിത്താബില്‍എവിടെആര്  വിഷയം വിശദീകരിക്കുന്നുണ്ടെന്ന് ഓര്‍മ്മയില്‍ നിന്നെടുത്തുപറയാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.