Search This Blog

Search This Blog

Friday, November 14, 2014

തസ്ബീഹ് നിസ്കാരം എന്ത്?എങ്ങനെ ?


عن ابن عباس ، أن رسول الله - صلى الله عليه وآله وسلم قال لعمه العباس بن عبد المطلب 

يا عباس ، يا عماه -ألا أعطيك ؟ ، ألا أمنحك ؟ألا أحبوك ، ألا أفعل لك

 عشر خصال ، ألا أجيزك ؟ ألا أهب لك ؟يا عمُّ –ألا أصلُكَ ؟ ألا أنفعُكَ ؟ عَشْرَ خِصَال ؟ ألا أدلُّك على خصلة اذا أنت عمِلْتَها كانَ خَيْرًا لَكَ مِنَ
 الدُّنْيَا ومافيها ؟ 

وَظَنَنْتُ أنه يُعْطِيْنِي مِنَ الدُّنْيَا شَيْئًا لَمْ يُعْطَهُ قَبْلِي -  إذا أنت فعلت ذلك –اذا قلت فيهن ما أعلمك - غفر الله لك ذنبك أوله

 وآخره ، قديمه وحديثه ، خطأه وعمده ، صغيره وكبيره ، سره وعلانيته عشر

 خصال فلو كانت ذنوبك مثل زبد البحر أو عدد رمل عالج ٍ:لَغَفَرَ اللهُ تَعَالَى
 لَكَ

: أن تصلي أربع ركعات تقرأ في كل ركعة فاتحة الكتاب وسورة ، فإذا فرغت من القراءة في أول ركعة وأنت قائم قلت: سبحان الله ، والحمد لله ، ولا إله
 إلا الله ، والله أكبر خمس عشرة مرة ، 

ثم تركع فتقولها وأنت راكع عشرا ، ثم ترفع رأسك من الركوع  فتقولها عشرا ،

 ثم تهوي ساجدا فتقولها وأنت ساجد عشرا   ، ثم ترفع رأسك من السجود

فتقولها عشرا ، ثم تسجد فتقولها عشرا ، ثم ترفع رأسك فتقولها عشرا ، فذلك خمسة وسبعون في كل ركعة تفعل في أربع ركعات ،

 إن استطعت أن

 تصليها في كل يوم فافعل ،قال يا رسول الله ومن يستطيع أن يقُولَها في كلِّ 

يَوْمٍ ؟ قال: فإن لم تفعل ففي كل جمعة مرة ، فإن لم تفعل ففي كل شهر مرة ،

 فإن لم تفعل ففي كل ستة أشهر ، فإن لم تفعل ففي كل  سنة مرة ، فإن لم
 تفعل ففي عمرك مرة 
(أبو داود والترمذي وابن ماجه والدارقطني وابن أبي شيبة والطبراني والبيهقي)

ملاحظة: ممكن أن تؤدي ركعتين ثم ركعتين 

ഹദീസിന്റെ ആശയം

റസൂല്‍ (സ) അബ്ബാസ്‌ (റ) വിനോട്‌ പറഞ്ഞു. നിങ്ങള്‍ക്ക്‌ ഞാന്‍ 10 കാര്യങ്ങൾ പറഞ്ഞു തരട്ടെയോ അതിലേക്ക്‌ നിങ്ങളെ ഞാന്‍ പ്രേരിപ്പിക്കട്ടെയോ അവ ഞാന്‍ നിങ്ങള്‍ക്ക്‌ നല്‍കട്ടെയോഅത്‌ കാരണം നിങ്ങളുടെ ചെറുതും വലുതും മനപ്പൂര്‍വ്വം ചെയ്തതും ആദ്യം ചെയ്തതും അവസാനം ചെയ്തതുമായ എല്ലാ പാപങ്ങളും പൊറുക്കപ്പെടും! അതെന്താണെന്നല്ലേ!

 നിങ്ങള്‍ നാലു റകഅത്ത്‌ നിസ്കരിക്കുക.
 ഓരോ റകഅത്തിലും ഫാത്തിഹയും സൂറത്തും ഓതിക്കഴിഞ്ഞാല്‍ അതെ നിറുത്തത്തില്‍ തന്നെ 15 തവണ.

سُبْحٰانَاللهِ وَالْحَمْدُ ِللهِ وَلاٰ إِلـٰهَ إِلاَّ اللهُ وَاللهُ أَكْبَرُ

എന്ന ദിക്ര്‍ ചൊല്ലുക
 
അനന്തരം റുകൂഇല്‍ പത്ത്‌ പ്രാവശ്യം ഇതേ ദിക്ര്‍ ചൊല്ലുക. 
ശേഷം റുകൂഇല്‍ നിന്നുയര്‍ന്ന് ഇഅ്ത്തിദാലിലും
 അതുപോലെ ആദ്യത്തെ സുജൂദിലും 
ഇടയിലെ ഇരുത്തത്തിലും
വീണ്ടും രണ്ടാം സുജൂദിലും

പിന്നീട്‌ രണ്ടാം സുജൂദില്‍ നിന്നുയര്‍ന്ന ശേഷം ഇസ്തിറാഹത്തിന്‍റെ ഇരുത്തത്തിലും

 ഇതേ ദിക്ര്‍ പത്തു പ്രാവശ്യം വീതം ചൊല്ലുക.

(ഇസ്ത്‌റാഹത്തിന്‍റെ ഇരുത്തമില്ലാത്ത റകഅത്തില്‍ അത്തഹിയ്യാത്തിന്‍റെ മുമ്പാണ്‌ ദിക്ര്‍ ചൊല്ലേണ്ടത്‌)

ഒരു റകഅത്തില്‍ 75 തവണ . 

ഇപ്രകാരം ഓരോ റകഅത്തിലും 75 വീതം ചൊല്ലികൊണ്ട്‌ നാലു റക്‍അത്ത്‌ പൂര്‍ത്തിയാക്കുക. 

നിത്യേന ഒരു തവണ സാധ്യമെങ്കില്‍ നിങ്ങള്‍ ഇത്‌ നിസ്കരിക്കണം. അല്ലെങ്കില്‍ ആഴ്ചയില്‍ ഒരിക്കല്‍ വീതമോ അതിനും സാധ്യമല്ലെങ്കില്‍ മാസത്തിലൊരിക്കലോ അല്ലെങ്കില്‍ വർഷത്തിലൊരിക്കലോ നിസ്കരിക്കുക. ഇതിനൊന്നും സാധ്യമായില്ലെങ്കില്‍ ആയുസിനിടയ്ക്ക്‌ ഒരിക്കലെങ്കിലും നിങ്ങളിത്‌ നിസ്കരിക്കണം.
(ഈ ഹദീസ്‌ അബൂദാവൂദ്‌ഹാകിം എന്നിവർ നിവേദനം ചെയ്തതും ഇബ്‌നു ഖുസൈമ ശരി വെക്കുകയും ഹാഫിള്‌ ഇബ്‌നു ഹജർ ‘ ഹദീസ്‌ ഹസന്‍ ‘ എന്ന് അഭിപ്രായപ്പെട്ടതുമാണ്‌)


                                                                           



No comments:

Post a Comment