Search This Blog

Search This Blog

Wednesday, July 23, 2014

കാരി കുടുംബം




മറ്റത്തൂര് -മുനമ്പത്ത് - മംബ്രയിലെ 300 വര്ഷത്തിലേറെ പഴക്കമുള്ള കാരി മസ്ജിദ്



കരിപ്പൂര് ഹജ്ജ് ഹൗസ് -കാരി കുടുംബ സംഗമം -25 Dec-2013- കേരള വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലികുട്ടി സാഹിബ് ഉദ്ഘാടനം ചെയ്യുന്നു 

(മലബാറിൽ നിന്നും പുറത്തു നിന്നുമായി 3500 പേരിലധികം കുടുംബാന്ഗംങളെ പങ്കെടുപ്പിച്ചു   കര്പ്പൂർ ഹജ്ജ് ഹൌസിൽ സംഘടിപ്പിച്ച 2003 ഡിസംബര് 25 ലെ കാരി കുടുംബ സംഗമത്തിലെ ചര്ച്ചകളെ അടിസ്ഥാനമാക്കിയാണ് ഈ കുറിപ്പ്‌ എഴുതിയിട്ടുള്ളത്)

കേരളത്തിലെ ഒരു പുരാതന മുസ്ലിം കുടുംബമാണ് കാരി കുടുംബം.മലപ്പുറം ,കോഴിക്കോട്,വയനാട് ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ഈ കുടുംബം കുടകിലും നീലഗിരിയിലുമൊക്കെ കാണപ്പെടുന്നു.

നെടിയിരുപ്പിലെഴും മറ്റത്തൂരിലെഴും  തല മുതിര്ന്ന കുടുംബ കാരണവന്മാര്  പറയുന്നത് പ്രകാരം 'ഖാരി' (ഖുര്-ആന് നന്നായി ഓതുകയും പഠിപ്പിക്കുകയും ചെയ്യുന്ന വ്യക്തി) ആയിരുന്ന ഒരു പിതാമഹനിലെക്കു ചേര്ത്താണ് ഈ കുടുംബത്തിന്റെ പേര് രൂപം കൊണ്ടത് .പിന്നീട് അത് 'കാരി' എന്ന് ലോപിക്കുകയായിരുന്നു ..الله أعلم 

മറ്റത്തൂര് - മുനമ്പത്ത് (മംബ്ര) സ്ഥിതി ചെയ്യുന്ന പുരാതനമായ 'കാരി മസ്ജിദ്' 
300 വർഷത്തിലേറെ പഴക്കമുള്ള തറവാട് പള്ളിയാണ് .മമ്പുറം തങ്ങളുടെ കാലത്ത്(1849) നടന്ന ചേറൂര് പടയിലെ ഒരു പടയാളി ഈ പള്ളിയിലെ സുബഹി നമസ്കാരത്തിന് ശേഷമാണ് പടക്ക് പുറപപെട്ടെതെന്നു രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

മമ്പുറം തങ്ങളുമായി കാരി കുടുംബത്തിനു നല്ല ബന്ധമുണ്ടായിരുന്നതായി കാരണവന്മാര് പറയുന്നു.

കുടുംബത്തിന്റെ ഉദ്ഭവ സ്ഥാനത്തെ കുറിച്ച് വ്യക്തമായ തെളിവ്  ലഭ്യമല്ല.ഏതായാലും വര്ഷങ്ങളായി കുടുംബത്തിന്റ പ്രഭവ  കേന്ദ്രങ്ങളായി  അറിയപ്പെടുന്നത്  നെടിയിരുപ്പ്‌ ,മറ്റത്തൂര്,വേങ്ങര കുറ്റാളൂര്   എന്നിവയാണ്.

പിന്നീട് .കാലക്രമേണെ കോഴിക്കോട് മുക്കം ,മലപ്പുറം ജില്ലയിലെ വിവിധ  പത്തോളം പ്രദേശങ്ങളിലും കാരി കുടുംബം വ്യാപിച്ചു. വയനാടിലും കാരി കുടുംബം ഏറെ കാണപ്പെടുന്നു .

ഇന്ന് നെടിയിരുപ്പിലെ 'കാരിമുക്ക്' ആണ്  കാരി കുടുംബത്തിന്റെ ഏറ്റവും വലിയ കേന്ദ്രം.കാരിമുക്കിലെ പള്ളിക്ക്  ഏറെ പഴക്കമുണ്ട് .

2013 ഡിസംബര് 25 നു കരിപ്പൂര് ഹജ്ജ് ഹൌസിൽ സംഘടിപ്പിക്കപ്പെട്ട ആദ്യ കുടുംബ സംഗമത്തിൽ 3500 ലധികം പേര് പങ്കെടുക്കുകയുണ്ടായി. മുസ്ലിം ലീഗ് നേതാവും മന്ത്രിയുമായ P.K കുഞ്ഞാലികുട്ടി,കോണ്ഗ്രസ് നേതാവ് എം.ഐ  ഷാനവാസ് എന്നിവരടക്കം മിക്ക രാഷ്ട്രീയ പാര്ടികളുടെയും ഉന്നത നേതാക്കളും മത സംഘടനകളുടെ പ്രതിനിധികളും ഈ സംഗമത്തിനെത്തിയിരുന്നു. 

3 comments:

  1. കാരി കുടുംബത്തിന്റെ രണ്ടാമത് സമ്പൂർണ്ണ സംഗമം 2017 ഡിസംബർ 25ന് ഒതുക്കുങ്ങൽ മുനമ്പത്ത്(കാരി മൊയതീൻ ,ബാപ്പുഹാജി നഗർ) നാലായിരത്തോളം പേർ പങ്കെടുത്തു.

    ReplyDelete
  2. കാരി കുടുംബത്തിന്റെ രണ്ടാമത് സമ്പൂർണ്ണ സംഗമം 2017 ഡിസംബർ 25ന് ഒതുക്കുങ്ങൽ മുനമ്പത്ത്(കാരി മൊയതീൻ ,ബാപ്പുഹാജി നഗർ) നാലായിരത്തോളം പേർ പങ്കെടുത്തു.

    ReplyDelete