Search This Blog

Search This Blog

Friday, July 18, 2014

സിംഗപൂരിലെ മലബാരി പാരമ്പര്യം

ഏഷ്യയുടെ തെക്ക് കിഴക്ക് ഭാഗത്ത്‌ മലേഷ്യയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു രാഷ്ട്രമാണ് സിംഗപൂര്.

ഇന്തോനേഷ്യ ,ബ്രൂണൈ എന്നിവയാണ് മറ്റു അയൽ രാഷ്ട്രങ്ങൾ .

ഇംഗ്ലീഷാണ് പൊതു ഭാഷ. മലായ് ,ചൈനീസ്,തമിഴ് എന്നിവ ദേശീയ ഭാഷകളും.

ഒരറ്റത്ത് നിന്ന് മറുഭാഗത്തേക്ക് വാഹന യാത്രക്ക് ഒരു മണിക്കൂറിൽ താഴെ മാത്രം!

എന്നാൽ സാമ്പത്തിക ഭദ്രത,ഉത്തമ വികസന മാതൃക, സുന്ദര കാലാവസ്ഥ,പരാതികളില്ലാത്ത നിയമ വ്യവസ്ഥ, സുരക്ഷിതത്വം...ഇങ്ങനെ പലതു കൊണ്ടും സിംഗപൂര് ലോകത്തെ വിസ്മയിപ്പിക്കുന്നു…ആകര്ഷിക്കുന്നു .
ഇന്ന് ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരമാണ് സിംഗപൂര്.
പഴയ മലേഷ്യയിലെ ആഭ്യന്തര പ്രശ്നങ്ങൾ സിംഗപൂരിനു പിറവി നൽകിയപ്പോൾ കുടിവെള്ളമോ പ്രകൃതി വിഭാവങ്ങളോ ഉണ്ടായിരുന്നില്ല.പിന്നീട് ഒരു ജനതയുടെ കഠിന യത്നവും ഭരണ നേതൃത്വത്തിന്റെ നിശ്ചയവും സിംഗപൂരിനു 'പണം കാഴ്ക്കുന്ന മരം' എന്ന പേര് ചാർത്തി.ഭൂമിക്കു മേലെ ഉള്ളത് പോലെ മറ്റൊരു സിംഗപൂര് ഭൂമിക്കു താഴെയും വളര്ന്നു വരുന്നു .

വ്യത്യസ്ത നവീന മാതൃകകളോട് കൂടിയ വലിയ വലിയ ഫ്ലാറ്റുകൾ,കെട്ടിടങ്ങൾ,ബംഗ്ലാവുകൾ,മനോഹരമായറോഡുകൾ ,തെരുവീഥികൾ,നവീനതയിൽ ലോകത്ത് തന്നെ തല ഉയര്ത്തി നില്ക്കുന്ന എയർപോർട്ട്, ദിവസവും 700 ലേറെ കപ്പലുകൾ വന്നടുക്കുന്ന ലോക പ്രശസ്ത തുറമുഖം....അതി സുന്ദരമായി രൂപപ്പെടുത്തിയ ടൂറിസ്റ്റ് സൈറ്റുകൾ,ലോകോത്തര യുനിവേര്സിടികൾ, ആശുപത്രികൾ,വ്യവസായങ്ങൾ.....സേവനങ്ങൾ... അതെ, ദിവസവും സിംഗപൂര് ലോകത്തിനു നല്കുന്നത് ഏറ്റവും അത്ഭുതകരമായ കാഴ്ചകളാണ്. പഴയ കാല ഗ്രാമങ്ങളിലെ കൂരകളിൽ നിന്ന് ഈ രൂപത്തിലേക്കുള്ള അസൂയാവഹം തന്നെ.

ഈ മാറ്റങ്ങൾക്കിടയിലും പ്രകൃതി ഭംഗിയിലും മഴയും ഇളം ചൂടും മാറി മാറി വരുന്ന കാലാവസ്ഥയിലുമാണ് രാജ്യത്തിന്റെ മാറ്റ് ശ്രദ്ധിക്കപ്പെടുന്നത് ...

സിംഗപൂരിന്റെ പ്രാചീന ചരിത്രം : 

സിംഗപൂരിന്റെ ചരിത്രം പതിനൊന്നാം നൂറ്റാണ്ടു മുതൽ ആരംഭിക്കുന്നുണ്ട്.ഇന്തോനേഷ്യൻ രാജകുമാരൻ സാംനില ഉതമ സമുദ്ര യാത്രക്കിടെ ഈ ഭൂപ്രദേശത്തിന്റെ മാസ്മരികത കണ്ടു കാടുകൾ മൂടിയ വിജനമായ ഈ പ്രദേശത്ത് ഇറങ്ങുകയും ഇവിടെ കുടിൽ കെട്ടി താമസയോഗ്യമാക്കുകയും ചെയ്തു.അതിനിടെ ഒരു മൃഗത്തെ കണ്ടു അത് സിംഹമാണെന്ന് ധരിച്ച അദ്ദേഹം 'സിംഹത്തിന്റെ നാട്' എന്ന് ‘മലായി’ ഭാഷയിൽ അർഥം വരുന്ന 'സിംഗപുര'എന്ന് ഈ നാടിനു നാമകരണം ചെയ്തു എന്നാണു ഈ രാജ്യത്തിന്റെ ഉല്പത്തിയെ കുറിച്ച് വിശ്വസിക്കപ്പെടുന്നത്.

പതിനാലാം നൂറ്റാണ്ടിൽ പരമേശ്വര രാജാവിന്റെ കാലത്ത് സിംഗപൂര് കൂടുതൽ അറിയപ്പെടുകയും ഒരു പ്രമുഖ തുറമുഖമായി മാറുകയും ചെയ്തിരുന്നു. അക്കാലങ്ങളിൽ വ്യാപാര മേഖലയിൽ മംഗോളിയർ സജീവമായിരുന്നുവത്രെ.

പതിനഞ്ചാം നൂറ്റാണ്ടിൽ അധിനിവേശ സ്വപ്നങ്ങളുമായി വന്ന പോര്ച്ചുഗീസുകാരും ഡച്ചുകാരും നടത്തിയ അക്രമങ്ങൾ ഈ നാടിനെ നൂറ്റാണ്ടുകൾ പിന്നോട്ട് നയിക്കുന്നതായിരുന്നു.

ആധുനിക സിംഗപൂര്: പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷുകാർ മുസ്ലിം സുല്താന്മാരുമായി വ്യാപാര കരാറുകളിൽ ഏർപ്പെട്ടു. തുറമുഖം സ്ഥാപിച്ചു. പിന്നീടു നൂറു വര്ഷത്തോളം രാജ്യം ഭരിച്ചു. അധിനിവേശത്തിനു നേത്രുത്വം നല്കിയ സര് തോമസ്‌ സ്ടംഫോർദ്‌ റാഫ്ലസ് എന്ന ഗവർണർ ജനറലാണ് 1819 ൽ ആധുനിക സിംഗപൂര് സ്ഥാപിച്ചത്.1867 മുതൽ 1942 വരെ നീണ്ട കാലം ബ്രിട്ടനിന്റെയും രണ്ടാം ലോക യുദ്ധ കാലത്ത്(1942-1945) ജപ്പാനിന്റെയും അധിനിവേശത്തിൽ കഴിഞ്ഞിരുന്ന സിംഗപൂര് 1955-1962 വരെ സ്വയം ഭരണാവകാശം വഹിക്കുകയും 1963 ൽ മലേഷ്യയുടെ ഭാഗമാവുകയും പിന്നീടു 1965 ഓഗസ്റ്റ് 9 നു പൂര്ണ്ണമായും സ്വതന്ത്ര രാജ്യമാവുകയും ചെയ്തു.

ജനാധിപത്യ സംവിധാനം ശക്തമായി നില നില്ക്കുരന്ന ഈ രാജ്യത്ത് , രാജ്യത്തിന്റെ അഖണ്ഡത കാത്തു സൂക്ഷിച്ചു കൊണ്ട് സ്വതന്ത്രമായി പ്രവര്ത്തി്ക്കാനും മതപരവും സാമൂഹികവുമായ ധര്മരങ്ങള്‍ അനുവര്ത്തി്ക്കാനും അനുവാദമുണ്ട്.

സിംഗപൂരിലെ മലബാരി- മലയാളി പാരമ്പര്യം:
 പതിനഞ്ചാം നൂറ്റാണ്ടു മുതൽ തന്നെ മലയാളികൾ പ്രതേകിച്ചു മലബാരികൾ ചെറിയ തോതിലാണെങ്കിലും ഏഷ്യയിലെ തെക്ക് കിഴക്കൻ രാജ്യമായ ഇന്തോനേഷ്യയിലും മലേഷ്യയിലും അയൽപ്രദേശങ്ങളിലും വ്യാപാരത്തിനും മറ്റും വന്നിരുന്നു എന്നാണു നിഗമനം.

അറബികളും യൂറോപ്യരും അക്കാലത്ത് തന്നെ ഈ പ്രദേശങ്ങളിലെ വ്യാപാര മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു.
ആധുനിക സിംഗപൂരിന്റെ ചരിത്രം മുതൽ തന്നെ തൊഴിൽ-വ്യാപാര ആവശ്യങ്ങള്ക്ക് കേരളത്തിൽ നിന്നും ഇന്ത്യയുടെ മറ്റു ചില സംസ്ഥാനഗളിൽ നിന്നും സിംഗപൂരിലേക്ക് വലിയ തോതിൽ കുടിയേറ്റം ആരംഭിച്ചിരുന്നു.
എന്നാൽ മലബാരികളടക്കമുള്ള മലയാളികളുടെ കുടിയേറ്റം ഏറ്റവും ശക്തമായിരുന്നത് 1910-1978 വരെയുള്ള കാലയളവിലായിരുന്നു. ഇന്ത്യയും സിംഗപൂരും ബ്രിട്ടീഷ് കോളനികൾ ആയിരുന്നതിനാൽ കൂടുതൽ നിയമ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. മദ്രാസിൽ നിന്ന് 5 മുതൽ 6 ദിവസങ്ങള് വരെ നീണ്ടു നില്ക്കുന്ന കപ്പൽ യാത്രകളായിരുന്നു എന്പതുകൾ വരെ മലയാളികളും തമിഴരും ആശ്രയിച്ചിരുന്നത്.

കുടിയേറിയവരിൽ ഒരു വിഭാഗം വ്യാപാരത്തിൽ മാത്രം കേന്ദ്രീകരിച്ചപ്പോൾ മറ്റൊരു വിഭാഗം തദ്ദേശീയരായ മലായി വംശജരുമായി വിവാഹ ബന്ധങ്ങളിൽ എര്പ്പെട്ടു ഇവിടെ സ്ഥിര താമസമാക്കി.
ഈ വിധ സ്വാധീനങ്ങളുടെ ഫലമായി ഇവിടത്തെ പ്രാദേശിക ഭാഷയായ മലായിയിൽ ചില മലയാള പദങ്ങളും കടന്നു കൂടിയിട്ടുണ്ട്.
ദ്രവ്യങ്ങളുടെയും ധാന്യങ്ങളുടെയും സുഗന്ധങ്ങളുടെയും വ്യാപാരമായിരുന്നു ആദ്യ കാലങ്ങളിൽ. ആഭരണസ്ത്ര വ്യാപാര രംഗത്ത്‌ മലയാളികൾ ശ്രദ്ധ നേടി. പിന്നീട് റബ്ബര് മേഖലയിലും നിര്മാണ തൊഴിൽ മേഖലകളിലും ചില്ലറ വ്യാപാര രംഗത്തും ഭക്ഷണ ശാലകളിലും മലയാളികള്ക്ക് നല്ല പേരുണ്ടായിരുന്നു.
ഇതിനു പുറമേ ഉന്നത സ്ഥാനങ്ങളിലും പോലീസിലും പട്ടാളത്തിലും മലയാളി സാന്നിധ്യമുണ്ടായിരുന്നു. സിംഗപൂര് തുറമുഖ തൊഴിലാളികളിൽ ഉന്നത സ്ഥാനങ്ങൾ മുതൽ താഴ്തട്ടു വരെ മലയാളികൾ ഉണ്ടായിരുന്നു. 'കാക ഷോപ്പ്' എന്നറിയപ്പെട്ടിരുന്ന ചെറിയ പെട്ടിക്കടകളും പല ചരക്കു കടകളും ചായ പീടികകളുമായിരുന്നു മലബാരിയുടെ മുഖ മുദ്ര. 'മലബാർ മസാല' എന്ന പേരില് പ്രത്യേക ബ്രാണ്ട് കറി മസാലകൾ ഇവിടെ എല്ലാ വിഭാഗക്കാർക്കിടയിലും പ്രശസ്തമായിരുന്നു.

എന്നാൽ മിനി മാര്ടുകളും സൂപ്പർ മാർകറ്റുകളും വര്ദ്ധിച്ചു വന്നതോടെ ഈ മേഖലകളിൽ മലയാളികള്ക്ക് തകര്ച്ച നേരിടേണ്ടി വന്നു.

ഇന്ന് വ്യാപാര രംഗത്ത്‌ ഏതാനും ചില റസ്ടോറന്റുകൾ,ചായ പീടികകൾ,പലചരക്കുകടകൾ എന്നിവ മാത്രമേ മലബാരികൾക്കുള്ളൂ.

വളര്ന്നു വരുന്ന തലമുറ സർക്കാർ-കമ്പനി തൊഴിലുകൾ തേടി പോവുമ്പോൾ നാട്ടിൽ നിന്ന് ജോലി തേടി വരുന്നവര് ഐ.ടി മേഖലയെ കൂടുതൽ ആശ്രയിക്കുന്നു.

പൊതു - രാഷ്ട്രീയ ഉദ്യോഗ -മേഖലകളിൽ മലയാളി സാന്നിധ്യം ശക്തമായിരുന്ന കാലത്ത് എല്ലാ മേഖലകളിലും മലയാളികൾ മികവു തെളിയിച്ചിരുന്നു.മലയാളിയായ ദേവൻ നായര് രാജ്യത്തിന്റെ പ്രസിഡന്റ്‌ ആയിരുന്നിട്ടുണ്ട്.നിരവധി പാർലമെന്റങ്ങംഗളും ഉണ്ടായിരുന്നു.

ഉദ്യോഗ തലത്തിൽ ഇന്നും മലയാളികൾ ഉന്നത സ്ഥാനങ്ങൾ വഹിക്കുന്നുണ്ട്.സുപ്രീം കോടതിയിലെ ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് മലയാളി ആയ സുരേഷ് മേനോൻ ആണ്.

‘കേരള ബന്ധു’ ദിന പത്രം: 1939 മുതൽ 'മലേഷ്യ മലയാളി' എന്ന പേരിൽ മലേഷ്യയിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന മലയാള വാരിക, 'കേരള ബന്ധു' എന്ന പേരില് പിന്നീട് ദിന പത്രമായി കുറെ വര്ഷം സിംഗപൂരിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്നു.സിംഗപൂര് മസ്ജിദ് മലബാര് ഭാരവാഹി കൂടി ആയിരുന്ന വി.പി അബ്ദുള്ള ആയിരുന്നു മുഖ്യ പത്രാധിപർ.പുതിയ തലമുറ മലയാള ഭാഷയെ അവഗണിച്ചപ്പോൾ 1988 ൽ പത്രത്തിന്റെ പ്രസിദ്ധീകരണം നിലച്ചു .


No comments:

Post a Comment